General News

കോയമ്പത്തൂരില്‍ ബിജെപി ഓഫീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

Wed, Mar 07, 2018

Arabianewspaper 281
കോയമ്പത്തൂരില്‍ ബിജെപി ഓഫീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

ദ്രാവിഡ നേതാവ് ഇ വി രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമയ്ക്ക് നേരെ വെല്ലൂരില്‍ ആക്രമമുണ്ടായതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ബിജെപിയുടെ ഓഫീസിനു നേരെ അജ്ഞാതരായ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞു.


ഗാന്ധിപുരത്തുള്ള ഓഫീസിലേക്ക് പെട്രോള്‍ ബോംബ് എറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 3.20 നാണ് ആക്രമണം ഉണ്ടായത്. ബിയര്‍ ബോട്ടിലില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയായിരുന്നു.


ഓപീസിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ ശബ്ദം കേട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആറംഭിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


പെരിയാര്‍ പ്രതിമയ്ക്ക് നേരെ വെല്ലൂരില്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് കോയമ്പത്തൂരിലെ ആക്രമണം. ത്രിപുരയില്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ത്തതിനു പിന്നാലെ ഇതിനെ പിന്തുണച്ച ബിജെപി തമിഴ് നാട് നേതാവ് എച്ച രാജ പെരിയാറിന്റെ പ്രതിമകളും ഇതു പോലെ പിഴുതെറിയേണ്ടതാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് ഈ പോസ്റ്റ് രാജ പിന്‍വലിച്ചു,

Tags : BJP office 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ