General News

തെലുങ്കു ദേശം എന്‍ഡിഎ വിട്ടു പുറത്തേക്ക്

Wed, Mar 07, 2018

Arabianewspaper 396
തെലുങ്കു ദേശം എന്‍ഡിഎ വിട്ടു പുറത്തേക്ക്

ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്നും തെലുങ്കു ദേശം പുറത്തു കടക്കുന്നു. ആന്ധ്ര പ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കു ദേശം എന്‍ഡിഎ വിടുന്നത്.


16,000 കോടിയുടെ ധനക്കമ്മി നികത്തുന്നതിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഡെല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ നടത്തിവരികയാണ്. ഇന്നലെ സമര പന്തലില്‍ എത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാക്കേജ് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ പറഞ്ഞു.


കേന്ദ്രമന്ത്രിമാരായ അശോക് ഗജപതി രാജുവും വൈ എസ് ചൗധരിയും ശനിയാഴ്ച രാജിവെയ്ക്കുമെന്നാണ് സൂചന. തെലുങ്കു ദേശം പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ക്കിടയില്‍ നടത്തിയ വൊട്ടെടുപ്പില്‍ ഭൂരിഭാഗം പേരും ഈ നീക്കത്തിന് പിന്തുണനല്‍കി. .


കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎയില്‍ ചേരുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് -ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സഖ്യത്തില്‍ ചേരുമെന്നാണ് സൂചന.


2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തെലുങ്കു ദേശം എന്‍ഡിഎയില്‍ ചേര്‍ന്നത്.
തെലുങ്കാന സംസ്ഥാനം രൂപം കൊണ്ട ശേഷം 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 25 എണ്ണം ആന്ധ്രയ്ക്കും 17 മണ്ഡലങ്ങള്‍ തെലുങ്കാന സംസ്ഥാനത്തിനും വീതിച്ച് നല്‍കി,. തെലുങ്കു ദേശം പാര്‍ട്ടിക്ക് നിലവില്‍ 16 എംപിമാരാണ് ലോക്‌സഭയില്‍ ഉള്ളത്. രാജ്യസഭയില്‍ ആറും.


അതേസമയം,. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒമ്പതും രാജ്യസഭയില്‍ ഒന്നും അംഗങ്ങളാണുള്ളത്.


നിലവില്‍ ലോക്‌സഭയില്‍ 331 അംഗങ്ങളാണ് എന്‍ഡിഎയ്ക്ക് ഉള്ളത്. 16 അംഗങ്ങള്‍ ഉള്ള തെലുങ്കു ദേശം പോയാലും 315 അംഗങ്ങളുടെ പിന്തുണ എന്‍ഡിഎയ്ക്ക് ഉണ്ടാകും കേവല ഭൂരിപക്ഷത്തിന് 271 അംഗങ്ങളെ മതി. ബിജെപിക്ക് മാത്രമായി 275 അംഗങ്ങള്‍ ഉണ്ട്. എന്‍ഡിഎയിലെ മൂന്നാത്തെ വലിയ പാര്‍ട്ടിയാണ് തെലുങ്കു ദേശം, 18 അംഗങ്ങള്‍ ഉള്ള ശിവസേനയും അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒപ്പം ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രണ്ട് ഘടക കക്ഷികള്‍ വിടപറയുന്നതോടെ ആറംഗങ്ങള്‍ ഉള്ള ലോക് ജനശക്തി പാര്‍്ട്ടുയും നാല് അംഗങ്ങളുള്ള ശിരോമണി അകാലി ദളും മറ്റുമാകും ബിജെപി കഴിഞ്ഞാലുള്ള എന്‍ഡിഎയിലെ വലിയ കക്ഷികള്‍,.


48 രാഷ്ട്രീയ പാര്‍ട്ടികളുള്ള എന്‍ഡിഎയില്‍ 35 കക്ഷികള്‍ക്ക് ഒരു അംഗം പോലുമില്ലെന്നതും ശ്രദ്ധേയമാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ