General News

ലെനിന്റെ പ്രതിമ തകര്‍ത്തത് അംഗീകരിക്കാനാവില്ല- മമത

Wed, Mar 07, 2018

Arabianewspaper 314
ലെനിന്റെ പ്രതിമ തകര്‍ത്തത് അംഗീകരിക്കാനാവില്ല- മമത

സിപിഎം എതിരാളികളാണെങ്കിലും ലെനിന്‍ തന്റെ നേതാവല്ലെങ്കിലും പ്രതിമകള്‍ തകര്‍ക്കുന്നിതിനോട് യോജിക്കാനാവില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.


ത്രിപുരയില്‍ ലെനിന്‍ പ്രതിമകള്‍ തകര്‍ത്ത സംഭവത്തെ അംഗീകരിക്കാനാവില്ല. സിപിഎമ്മുമായ.ി കടുത്ത ശത്രുതയുണ്ടെങ്കിലും എതിരാളികളുടെ നേതാക്കളുടെ പ്രതിമ തകര്‍ക്കുന്നത് പൊറുക്കാനാവില്ലെന്നും മമത പറഞ്ഞു.


ചില ആളുകള്‍ ലെനിനെയും മറ്റും സ്‌നേഹിക്കുന്നു, റഷ്യയില്‍ നിരവധി ആരാധകരാണ് ലെനിനുള്ളത്. ത്രിപുരയിലെ ജനങ്ങളും ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് ലെനിന്‍. അധികാരം ലഭിച്ചെന്നു കരുതി ബിജെപി നടത്തുന്നത് ജനാധിപത്വധ്വംസനമാണ്.


ത്രിപുരയില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് അധികാരം കൈമാറിയത് അല്ലാതെ പട്ടാള അട്ടിമറിയിലൂടെയല്ലെന്നും മമത പറഞ്ഞു,. 2011 ല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സിപിഎം തങ്ങളുടെ നിരവധി പ്രവര്‍ത്തകരെ പീഡിപ്പിച്ച് കൊലപ്പെടുത്തി. എന്നിട്ടും തങ്ങള്‍ തിരിച്ചടിച്ചില്ലെന്ന് മമത പറഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ