General News

ബംഗാളില്‍ ബിജെപി സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

Wed, Mar 07, 2018

Arabianewspaper 485
ബംഗാളില്‍ ബിജെപി സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

രാജ്യത്ത് പ്രതിമ തകര്‍ക്കല്‍ സംഭവങ്ങള്‍ വ്യാപകമാകുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ.യും തമിഴ്‌നാട്ടില്‍ ഇ വി രാമസ്വാമി.യുടെ പ്രതിമയ്ക്കും നേരേ ആക്രമണം ഉണ്ടായതിന്റെ പിന്നാലെ യുപിയില്‍ അംബേദ്കറിന്റെ പ്രതിമയും ബംഗാളില്‍ ജനസംഘം (ബിജെപിയുടെ മുന്‍ പേര്) സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമയും ആക്രമിക്കപ്പെട്ടു,


ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അര്‍ദ്ധ കായ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.


കൊല്‍ക്കത്തയിലെ കാളിഘട്ട് ഭാഗത്ത് സ്ഥാപിച്ചിരുന്ന പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ച നിലയിലാണ്. പ്രതിമയുടെ ചെവിയും മുൂക്കും തകര്‍ത്ത നിലയിലാണ്. ലെനിന്റെ പ്രതിമ തകര്‍ത്തതിലുള്ള പ്രതിഷേധമാണിതെന്ന് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.


പ്രതിമ തകര്‍ക്കുന്നത് കണ്ട് ചിലരെത്തി ഇവരെ പിടീകൂടി പോലീസില്‍ ഏല്‍പ്പിച്ചു, ജാദവപൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു,


എസ് എഫ്‌ഐ പ്രവര്‍ത്തകരെയാണ് പോലീസ് പിടികൂടിയതെന്ന് എബിവിപി ആരോപിച്ചു, ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമ ആക്രമിച്ച സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണെമെന്നും ബിജെപി ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ