General News

പ്രതിമകള്‍ തകര്‍ക്കുന്നത് അപലപനീയം -പ്രധാനമന്ത്രി മോഡി

Wed, Mar 07, 2018

Arabianewspaper 326
പ്രതിമകള്‍ തകര്‍ക്കുന്നത് അപലപനീയം -പ്രധാനമന്ത്രി മോഡി
രാജ്യത്ത് പലയിടങ്ങളിലും പ്രതിമകള്‍ തകര്‍ക്കുന്നത് അപലപനീയമാണെന്നും ഇതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും പ്രധാനമന്ത്രി നരേന്ദ്രമ ാേഡി. ത്രിപുരയിലും തമിഴ്‌നാട്ടിലും മറ്റും പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി എത്രയും വേഗം നടപടി എടുക്കാന്‍ അഭ്യാന്തര മന്ത്രി രാജ് നാഥ് സിംഗിനോട് ആവശ്യപ്പെട്ടു,

സംഘര്‍ഷം പടരാതിരി്ക്കാന്‍ ത്രിപുരയില്‍ പലയിടങ്ങളിലും 144 പ്രഖ്യാപിച്ചതായാി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ത്രിപുരയില്‍ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിന് പിന്നാലെയാണ് ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടത്. തുടര്‍ന്ന് തമിഴ്‌നാടിലെ ബിജെപി നേതാവ് എച്ച് രാജ ഇവി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കേണ്ടതാമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു,

ഇതിനെതിരെ വിവിധ ദ്രാവിഡ സംഘടനകള്‍ രംഗത്തു വരികയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനിടെ വെല്ലൂരില്‍ ഇ വി രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായി. സംഭവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവം വിവാദമായതോടെ രാജ പോസ്റ്റ് പിന്‍വലിച്ചു, തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്നും മറ്റു ചിലരാണ് ഇൗ പേജില്‍ പോസ്റ്റുകള്‍ ചെയ്യുന്നതെന്നും സംഭവം കണ്ട ഉടനെ ഇത് ഡിലീറ്റ് ചെയ്യാന്‍ താന്‍ തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും. പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം ഇത് പിന്‍വലിക്കുകയാണ് ഉണ്ടായതെന്നും രാജ വിശദീകരിക്കുന്നു,. മറ്റു ചിലര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുകയായിരുന്നു. രാജ പറഞ്ഞു,.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ