General News

ലെനിന്‍ പ്രതിമ തകര്‍ക്കല്‍ റഷ്യയില്‍ സാധാരണ സംഭവമെന്ന് റഷ്യന്‍ എംബസി

Wed, Mar 07, 2018

Arabianewspaper 312
ലെനിന്‍ പ്രതിമ തകര്‍ക്കല്‍ റഷ്യയില്‍ സാധാരണ സംഭവമെന്ന് റഷ്യന്‍ എംബസി

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്ത വിഷയത്തില്‍ അത്ഭുതമില്ലെന്ന് ഡെല്‍ഹിയിലെ റഷ്യന്‍ എംബസി. റഷ്യയില്‍ ലെനിന്റെ നൂറുക്കണക്കിന് പ്രതിമകള്‍ തകര്‍ത്തിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം വിവിധ സോവിയറ്റുകള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുകയും പല സര്‍ക്കാരുകളും നേരിട്ട് കമ്യൂണിസ്റ്റ് ബിംബങ്ങള്‍ തകര്‍ത്ത് എറിഞ്ഞിട്ടുണ്ടെന്നും. യുക്രയിനില്‍ മാത്രം 1300 ലെനിന്‍ പ്രതികമകളാണ് സര്‍ക്കാര്‍ തന്നെ നീക്കം ചെയ്തതെന്നും റഷ്യന്‍ എംബസി ജനറാല്‍ റോമന്‍ ഷുക്കോവ് .



ലെനിന്റെ പ്രതിമ തകര്‍ത്തത് ഇന്ത്യയുമായുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ല,. പ്രതിമ പ്രദേശത്തെ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു.


ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം വന്നതോടെ ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്‍ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ മണ്ണുമാന്തി യന്തം ഉപയോഗിച്ച് മറിച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ ലോക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.


35 വര്‍ഷത്തെ അടിച്ചമര്‍ത്തപ്പെട്ട ഭരണത്തില്‍ നിന്നും മോചനം ലഭിച്ച നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമാണ് ഇതെന്ന് പ്രാദേശിക ബിജെപി നേതൃത്വം പറയുന്നു. ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ ഗവര്‍ണര്‍ തഥാഗത് റോയിയും സ്വാഭാവികമായ പ്രതികരണമെന്ന രീതിയില്‍ ന്യായികീരിച്ചിരുന്നു.


നേരത്തെ, പ്രതിമ മറിച്ചിടുന്ന ചിത്രം ത്രിപുരയുടെ ഉള്‍പ്പടെ തിരഞ്ഞെടുപ്പു ചുമതല ഉണ്ടായിരുന്ന രാം മാധവ് ട്വീറ്റ് ചെയ്തിരുന്നു. ഇത് റഷ്യയിലല്ല, ത്രിപുരയിലെ കാഴ്ചയാണെന്നും മാറ്റത്തിനായുള്ള മുന്നേറ്റമാണെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ചലോ പല്‍തായി എന്നും രാം മാധവ് കുറിച്ചിരുന്നു. എന്നാല്‍, അല്പ നേരത്തിനുള്ളില്‍ ഈ ട്വീറ്റ് അപ്രത്യക്ഷമായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ