General News

മയക്കു മരുന്നു മാഫിയ തലവന്‍ പിടിയില്‍

Tue, Mar 06, 2018

Arabianewspaper 415
മയക്കു മരുന്നു മാഫിയ തലവന്‍ പിടിയില്‍

രാജ്യാന്തര മയക്കു മരുന്നു കള്ളക്കടത്തു സംഘം തലവനും പിടികിട്ടാപ്പുള്ളിയുമായുമായ ബിഷു ഷെയ്ഖിനെ കേരളത്തില്‍ നിന്നുള്ള സിബിഐ സംഘം അറസ്റ്റ് ചെയ്തു. എന്‍ഐഎ ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ അന്വേഷിക്കുന്നയാളാണ് ബിഷു


ബിഎസ്എഫ് കമാന്‍ഡന്റും പത്തനംതിട്ട സ്വദേശിയുമായ ഡി മാത്യുവിനെ ചോദ്യം ചെയ്തപ്പോഴാണ് രാജ്യാന്തര മയക്കു മരുന്ന കള്ളകടത്തുകാരന്‍ ബിഷു ഷെയ്ഖുമായുള്ള ബന്ധവും ഇയാളുടെ ഒളിത്താവളവും സിബിഐക്ക് മനസിലായത്.


തുടര്‍ന്ന് സിബിഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇയാളുടെ കൊല്‍ക്കൊത്തയിലെ ഒളിത്താവളം വളയുകയും അതിസാഹസികമായി പിടികൂടുകയുമായിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കാവലിന്റെ ചുമതലയുള്ള ബിഎസ്എഫ് കമാന്‍ഡന്റ് ജിബു കള്ളക്കടത്തിന് ഒത്താശ ചെയ്തു കൊടുത്ത് പണം വാങ്ങുകയായിരുന്നു.


പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പണം അനധികൃതമായി അയയ്ക്കുകയും മറ്റും ചെയ്യുന്നതിനും ഇയാള്‍ സഹായം ചെയ്തു കൊടുത്തിരുന്നു. കള്ളനോട്ടും മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തുന്ന ശ്രേണിയിലെ മുഖ്യ കണ്ണിയാണ് ജിബു. ജിബുവിനെ ആലപ്പുഴ റെയില്‍ വേ സ്റ്റേഷനില്‍ വെച്ചാണ് സിബിഐ പിടികൂടിയത്. കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഷാലിമാര്‍ എക്‌സ്പ്രസില്‍ ആലപ്പുഴ റെയില്‍ വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജിബുവിനെ സിബിഐ പിടികൂടുകയായിരുന്നു. നാല്‍പതു ലക്ഷം രുപയുടെ നോട്ടുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.


യാത്ര പുറപ്പെടുമ്പോള്‍ മുതല്‍ ജിബുവിനെ സിബിഐ പിന്തുടരുകയായിരുന്നു. ജിബുവിനെ ചോദ്യം ചെയ്തതില്‍ നിന്ന് രാജ്യസുരക്ഷയെ ബാധിക്കുന്ന ചില രേഖകള്‍ വരെ ബിഷു ഷെയ്ഖിനെ കൈമാറിയാതായാണ് സിബിഐക്ക് ലഭിച്ച വിവരം.


കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കു മരുന്നു മാഫിയ സംഘത്തെ ഒതുക്കാനുറച്ചാണ് സിബിഐ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് ദാവുദുമായി പോലും ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാന്‍ വഴി പാക്കിസ്ഥാനിലും അവിടെ നിന്ന് ബംഗ്ലാദേശിലും പിന്നീട് അതിര്‍ത്തി വഴി ഇന്ത്യയിലേക്കും എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മയക്കു മരുന്നു വില്‍പന വഴി ഭീകരരിലേക്കാണ് പണം എത്തുക.


കൊച്ചിയില്‍ കഴിഞ്ഞ ദിവസം മയക്കു മരുന്നു പിടികൂടിയതിന് സെന്‍ട്രല്‍ എക്‌സൈസ് സംഘത്തിന് പാക്കിസ്ഥാനില്‍ നിന്ന് ഭിഷണി സന്ദേശം ലഭിച്ചിരുന്നു.


 

Tags : CBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ