General News

ഹൈക്കോതി പരാമര്‍ശം ; രാജിവെയ്ക്കാനൊരുങ്ങി കര്‍ദ്ദിനാള്‍

Tue, Mar 06, 2018

Arabianewspaper 309
ഹൈക്കോതി പരാമര്‍ശം ;  രാജിവെയ്ക്കാനൊരുങ്ങി കര്‍ദ്ദിനാള്‍

സീറോ മലബാര്‍ സഭ.യുടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു,.


കര്‍ദ്ദിനാള്‍ വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ താന്‍ കര്‍ദ്ദിനാള്‍ പദവി തന്നെ ഒഴിയുകയാണെന്ന് മാര്‍ ആലഞ്ചേരി അറിയിച്ചു. ഇതിനെ തുടര്‍ന്ന് സിനഡിന്റെ അടിയന്തര യോഗം ചേര്‍ന്നു.


ബിഷപ് കൗണ്‍സിലിനെ തന്റെ തീരുമാനം കര്‍ദ്ദിനാള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ആലഞ്ചേരിയെ അനുനയിപ്പിക്കാന്‍ ബിഷപുമാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.


ഇന്നു രാത്രിതന്നെ യൊഗം ചേരാനാണ് തീരുമാനം. ലത്തീന്‍, മലങ്കര, സഭാ പ്രതിനിധികള്‍ സിനഡില്‍ പങ്കെടുക്കും.


ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. കര്‍ദ്ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. രാജ്യത്തിന് ആരും നിയമത്തിന് അതീതരല്ലെന്നും കര്‍ദ്ദിനാള്‍ രാജാവാണോ എന്നും കനോന്‍ നിയമമാണ് തനിക്ക് ബാധകമെന്നുള്ള കര്‍ദ്ദിനാള്‍ വാദത്തിന് മറുപടിയായി കോടതി പറഞ്ഞു. കാനോന്‍ നിയം സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമാണ് ബാധകമെന്നും മറ്റുള്ള വിഷയങ്ങളില്‍ രാജ്യത്തെ എല്ലാ സിവില്‍ -ക്രിമിനല്‍ നിയമങ്ങളും കര്‍ദ്ദിനാളിനും ബാധകമാണെന്നും കോടതി പറഞ്ഞു,.


സഭയുടെ സര്‍വ്വാധിപകനാണ് കര്‍ദ്ദിനാള്‍ എന്ന വാദവും സഭയുടെ സ്വത്തിന് അവകാശം മാര്‍പാപ്പയുടെ പ്രതിനിധിക്കാണെന്നും ഉള്ള വാദങ്ങളും കോടതി തള്ളി. കര്‍ദ്ദിനാള്‍ പരമാധികാരി ആണെങ്കില്‍ എന്തിനാണ് സമിതികളുമായി കൂടിയാലോചനയെന്നും സഭയ്ക്കു വേണ്ടി പ്രതിനിധിയോ മേല്‍ നോട്ടക്കാരനോ ആയി പ്രവര്‍ത്തിക്കാനെ കര്‍ദ്ദിനാളിന് കഴിയുവെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ