General News

പെരിയോറിന്റെ പ്രതിമ നീക്കം ചെയ്യണം- വിവാദമായപ്പോള്‍ ബിജെപി നേതാവ് പോസ്റ്റ് മുക്കി

Tue, Mar 06, 2018

Arabianewspaper 269
പെരിയോറിന്റെ പ്രതിമ നീക്കം ചെയ്യണം- വിവാദമായപ്പോള്‍ ബിജെപി നേതാവ് പോസ്റ്റ് മുക്കി

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ ന്യായികരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്‌നാട് ബിജെപി നേതാവ് എച്ച് രാജ. രുലിവാലു പിടിച്ചു. സാമൂഹിക പരിഷ്‌കര്‍ത്താവയാ പെരിയോര്‍ രാമസ്വാമിടുടെ തമിഴ്‌നാട്ടിലെ പ്രതിമകളും നീക്കം ചെയ്യണമെന്നും പെരിയോര്‍ ജാതി വാദിയായിരുന്നുവെന്നുമാണ് എച്ച് രാജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


പ്രസ്താവന വിവാദമായതോടെ എച്ച് രാജ പോസ്റ്റ് പിന്‍വിച്ചു, രാജയുടെ പ്രസ്താവന പ്രകോപനരാണെന്നും പെരിയോറിന്റെ പ്രതിമയില്‍ തൊടാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.


എച്ച് രാജ ഇതിവു മുമ്പും വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട. തമിഴ് നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെ തലതൊട്ടപ്പനായാണ് പെരിയോര്‍ രാമസ്വാമി അറിയപ്പെടുന്നത്.


ത്രിപുരയില്‍ കഴിഞ്ഞ ദിവസമാണ് ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് പിഴുതെറിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ