General News

ശ്രീലങ്കയില്‍ മതകലാപം; പത്തു ദിവസത്തെ അടിയന്തരാവസ്ഥ

Tue, Mar 06, 2018

Arabianewspaper 143
ശ്രീലങ്കയില്‍ മതകലാപം; പത്തു ദിവസത്തെ അടിയന്തരാവസ്ഥ

ശ്രീലങ്കയില്‍ ബുദ്ധ സന്യുസികളും മുസ്ലീം സംഘടനകളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പത്തു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു തീവ്ര ബുദ്ധമത സംഘടനകളുടെ നേതൃത്വത്തിലാണ് സംഘര്‍ഷം . മുസ്ലീം സംഘടനകള്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും ബുദ്ധമതത്തിന്റെ പൗരാണിക സ്തൂപങ്ങള്‍ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് സംഘര്‍ഷം.


കാന്‍ഡി മേഖലയിലാണ് ആക്രമണം തുടങ്ങിയത്. ഇത് പല സ്ഥലത്തേക്കും വ്യാപിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ശ്രീലങ്കയില്‍ എത്തിയതിനേയും ബുദ്ധ സംഘടനകള്‍ ചോദ്യം ചെയ്തു.


ഇവരുടെ സാന്നിദ്ധ്യം രാജ്യത്ത് സംഘര്‍ഷം ഉണ്ടാക്കുന്നതായും ആരോപണം ഉണ്ട്. ആക്രമണങ്ങലില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.,


സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.,

Tags : Sri Lanka 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ