General News

കോണ്‍റാഡ് സംഗ്മ മേഘാലയില്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

Tue, Mar 06, 2018

കോണ്‍റാഡ് സംഗ്മ മേഘാലയില്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു

മേഘാലയയുടെ പുുതിയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സംഗ്മ സത്യവാചകം ചൊല്ലി അധികാരമേറ്റു,. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവും നാല്‍പതുകാരനുമായ സാംഗ്മ രാവിലെ പത്തരയ്ക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.


മുഖ്യമന്ത്രിക്കൊപ്പം ഘടക കക്ഷികളുടെ പ്രതിനിധികളായ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.


ലോക്‌സഭാ മുന്‍ സ്പീക്കറും എന്‍സിപി സ്ഥാപക നേതാവുമായ പി എ സംഗ്മയുടെ മകനാണ് കോണ്‍റാഡ്. പി എ സാംഗ്മ അന്തരിച്ച് രണ്ടു വര്‍ഷം തികഞ്ഞ മാര്‍ച്ച് നാലിനാണ് മകന് അധികാരത്തിലേക്ക് വഴി തുറന്നു ലഭിച്ചത്.


15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. 21 അംഗങ്ങളെ കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും ഭുരിപക്ഷത്തിന് പത്ത് അംഗങ്ങളുടെ കുറവാണ് കോണ്‍ഗ്രസിന് ഉണ്ടായത്.


അതേമസമയം,. 19 അംഗങ്ങളെ വിജയിപ്പിച്ച എന്‍പിപിക്ക് പിന്തുണയുമായി നോര്‍ത്ത് ഈസ്റ്റ് ഡിഎയുടെ സഖ്യകക്ഷികളായ ബിജെപി, യുഡിപി, പിഡിഎഫ് എന്നിവരും എത്തി. സ്വതന്ത്രരുടെ പിന്തുണയും എന്‍പിപിക്ക് ലഭിച്ചിട്ടുണ്ട്. നേരത്തെ, സഖ്യത്തിനെത്തിയ രണ്ടംഗങ്ങളുള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സാംഗ്മയെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ത്തു,. ബിജെപിയെ സഖ്യത്തില്‍ നിന്നും മാറ്റിിയാല്‍ തങ്ങള്‍ പിന്തുണയ്ക്കാം എന്നാണ് ഇവര്‍ പറയുന്നത്.


ഇതോടെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയാന്‍ നീ്ക്കം തുടങ്ങി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ