General News

പാര്‍ട്ടി തോറ്റത് സ്വാധീനം ചോര്‍ന്നതിനാല്‍ - എംഎ ബേബി

Tue, Mar 06, 2018

Arabianewspaper 179
പാര്‍ട്ടി തോറ്റത് സ്വാധീനം ചോര്‍ന്നതിനാല്‍ - എംഎ ബേബി

ത്രിപുരയില്‍ പാര്‍ട്ടി തോറ്റതിന് കാരണം പാളിച്ചകളും പോരായ്മകളും മൂലമാണെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. സിപിഎമ്മിന്റെ സ്വാധീനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായി. പോരായ്മകള്‍ തിരുത്തണം. പണമൊഴുക്കി ബിജെപി വിജയിച്ചു എന്നതിനോട് യോജിക്കുന്നുവെങ്കിലും പാര്‍ട്ടിയുടെ പോരായ്മകള്‍ കണ്ടില്ലെന്ന് നടിക്കാനാവിില്ലെന്നും എം എ ബേബി പറയുന്നു.


തോല്‍വിയില്‍ നിന്ന് സിപിഎം നേതാക്കള്‍ പാഠം ഉള്‍ക്കൊണ്ട് ശൈലിയും സമീപനവും മാറ്റണം. സംസ്ഥാനത്ത് നിലനിന്നിരുന്ന ഭരണ വിരുദ്ധ വികാരം നേതാക്കള്‍ മനസിലാക്കിയില്ലെന്നും എംഎ ബേബി പറഞ്ഞു.


അതേസമയം. അഗര്‍ത്തലയില്‍ ബെലോണിയയില്‍ ലെനിന്റെ പ്രതിമ സംഘപരിവാറുകാര്‍ തകര്‍ത്തതിനെ ബേബി അപലപിച്ചു. ത്രിപുരയിലാകെ ബിജെപിക്കാര്‍ സിപിഎമ്മിനെതിരെ ആക്രമണം അഴിച്ചു വിടുകയാണ്. സിപിഎമ്മുകാരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കുകയാണ്.


രാജ്യത്തെ ജനാധിപത്യ വാദികള്‍ ഇതിനെ ചോദ്യം ചെയ്യണം. തിരഞ്ഞെടുക്കരപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്തത് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താനാകുമെന്ന ത്രിപുര ഗവന്‍ണറുടെ പ്രസ്താവന അക്രമ പരമ്പരയെ സാധൂകരിക്കുന്നതാണ്.


ലെനിന്‍ പ്രതിമ തകര്‍ത്തതിനെയാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ ന്യായികരിച്ചതെന്നും ഭരണ ഘടന പദവിയില്‍ ഇരിക്കുന്ന ഒരാളുടെ ജനാധിപത്യ ബോധം ഇതാണെങ്കില്‍ നമ്മുടെ നാട് നേരിടുന്ന വെല്ലുവിളിയെന്നും എം എ ബേബി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ