General News

മകളെ യെമനിലേക്ക് കൊണ്ടു പോകാന്‍ പദ്ധതിയിട്ടതിന് തെളിവ് - അശോകന്റെ സത്യവാങ്മൂലം

Tue, Mar 06, 2018

Arabianewspaper 178
മകളെ യെമനിലേക്ക് കൊണ്ടു പോകാന്‍ പദ്ധതിയിട്ടതിന് തെളിവ്  - അശോകന്റെ സത്യവാങ്മൂലം

മകള്‍ അഖില എന്ന ഹാദിയയെ യെമനിലേക്ക് കടത്താന്‍ ശ്രമം നടത്തിയതിന്റെ തെളിവുകളുമായി പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു. അഖിലയെ കാണാനില്ലെന്ന് കാണിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ ഭാഗമായി പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്നേഷണത്തിലെ വിവരങ്ങളാണ് അശോകന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയത്.


താന്‍ നിരീശ്വരവാദിയാണെന്നും ഭാര്യ ഹിന്ദു മതത്തിലോ, മകള്‍ ഇസ്ലാമിലോ വിശ്വസിക്കുന്നതില്‍ എതിര്‍ക്കുന്നില്ല, എന്നാല്‍, ഷെഫിന്‍ ജഹാനെന്നയാളുമായുള്ള ബന്ധത്തെ താന്‍ എതിര്‍ക്കുമെന്നും ഇയാളുടെ ഭീകരസംഘടന ബന്ധമാണ് ഇതിനു കാരണമെന്നും പിതാവ് അശോകന്റെ സത്യവാങ് മൂലത്തില്‍ പറയുന്നു.


തന്റെ മകളുടെ അടുത്ത കൂട്ടുകാരി അന്വിളി അടുത്തിടെ തനിക്ക് കൊണ്ടു വന്നു തന്ന ചില വിവരങ്ങളും ഇതിനെ സാധൂകരിക്കുന്നതാണെന്ന് അശോകന്റെ പുതിയ സത്യവാങ് മൂലത്തില്‍ പറയുന്നു.


ഐഎസില്‍ ചേര്‍ക്കാന്‍ തന്റെ മകളെ ചില സംഘടനകള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും മതംമാറിയ ശേഷം മഞ്ചേരിയിലെ സത്യസരണിയില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും അശോകന്‍ പറയുന്നു. പെരിന്തല്‍മണ്ണ പോലീസിന്റെ കേസ് ഡയറിയില്‍ ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കേരളത്തില്‍ നിന്നും ഐസിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിനായി വന്‍ ശ്രമം നടന്നുവെന്നും പോലീസ് ഓപറേഷന്‍ പീജിയനിലൂടെ മൂന്നറ്റിഅമ്പതോളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്നും അശോകന്‍ സത്യവാങ് മൂലത്തില്‍ വാദിക്കുന്നു.


2015 ല്‍ മലപ്പുറം സ്വദേശിയായ ഷാനിബുമായി നടത്തിയ ചാറ്റിംഗിൂലടെയാണ് മകള്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇയാളുടെ മൂത്ത സഹോദരി ഷെറിന്‍ ഷഹാന അന്ന് മകളുമായി പരിചയത്തിലായി. ഇവരുടെ ഭര്‍ത്താവ് ഫാസില്‍ മുസ്തഫയുമായി അടുപ്പത്തിലാകുകയും ഇയാളുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം മൂളുകയും ചെയ്തു.


ഇക്കാര്യം സുഹൃത്തായ അമ്പിളിയോട് പറയുകയും ചെയ്തു. അമ്പിളിയാണ് ഇതിലെ അപകടം മണത്തറിഞ്ഞ് മകളെ പിന്തിരിപ്പിച്ചത്. മംഗലാപുരത്ത് എത്താനും അവിടെ നിന്നും യെമനിലേക്ക് കടക്കാനുമായിരുന്ന ഫാസില്‍ മുസ്തഫ മകളോട് ആവശ്യപ്പെട്ടത്.


എന്നാല്‍, അമ്പിളിയുടെ സ്വാധീനത്തിലും മുന്നറിയിപ്പുകളും മുഖവിലയ്ക്ക് എടുത്ത മകള്‍ അന്ന് മംഗലാപുരത്തേക്ക് പോയില്ല. അമ്പിളി അന്ന് ഇത് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മകള്‍ ഇന്ന് യെമനില്‍ എത്തുമായിരുന്നുവെന്നും അശോകന്‍ പറയുന്നു. മതം മാറിയ മകള്‍ക്ക് നോട്ടറി അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കേറ്റില്‍ ആസിയ എന്ന പേരാണ് നല്‍കിയിത്.


എന്നാല്‍., പിന്നീട് മറ്റൊരു സര്‍ട്ടിഫിക്കറ്റിലോണ് ഹാദിയ എന്ന പേരു കണ്ടത്. ഇത് പാസ്‌പോര്‍ട്ട് രണ്ടാമത് എടുക്കാനായിരുന്നുവെന്ന് സംശയിക്കുന്നതായും അശോകന്‍ ആരോപിക്കുന്നു. മതം മാറിയ ശേഷം അസിയയ്ക്കു പിന്നാലെ, അദ് യ . ആദിയ,. എന്നീ പേരുകളും മകള്‍ സ്വീകരിച്ചിരുന്നു. സുപ്രീം കോടതിയിലെ സത്യവാങ് മൂലത്തില്‍ അഖില എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്നും അശോകന്‍ ചൂണ്ടിക്കാട്ടുന്നു.


സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അശോകന്റെ പുതിയ സത്യവാങ് മൂലം പരിശോധിക്കും.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ