General News

സിറിയയില്‍ ഷെല്ലിംഗില്‍ 50 മരണം

Tue, Mar 06, 2018

Arabianewspaper 250
സിറിയയില്‍ ഷെല്ലിംഗില്‍ 50 മരണം

കിഴക്കന്‍ സിറിയയിലെ ഗൗട്ടയില്‍ വിമത കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍സേന നടത്തിയ ഷെല്ലിംഗില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഏജന്‍സി റിപ്പോര്‍ട്ട്. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ നൂറുകണക്കിന് പേര്‍ക്ക് അടിയന്തര സാമഗ്രികളുമായി യുഎന്‍ കാരുണ്യ പ്രവര്‍ത്തകര്‍ എത്തിയതിനു പിന്നാലെയാണ് ഇവിടെ ഷെല്ലാക്രമണം ഉണ്ടായത്.


വിമതരുടെ പിടിയിലുള്ള കേന്ദ്രങ്ങളില്‍ ശക്തമായ ഷെല്ലിംഗാണ് സിറിയന്‍ സേന നടത്തുന്നത്. മുറിവേറ്റവര്‍ക്ക് മരുന്നും സര്‍ജിക്കല്‍ കിറ്റും മറ്റും വിതരണം ചെയ്യുന്നത് സിറിയന്‍ സര്‍ക്കാര്‍ അധികൃതര്‍ തടയുകയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.


വെടി നിര്‍ത്തലിന് പകരം നിത്യവും ഏതാനും മണിക്കൂര്‍ ഷെല്ലാക്രമണങ്ങള്‍ക്ക് ഇടവേള നല്‍കാന്‍ റഷ്യ സിറിയയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുള്ള സമയത്താണ് യുഎന്‍ ഏജന്‍സികള്‍ കാരുണ്യ -രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Tags : Syria 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ