General News

ത്രിപുരയില്‍ ലെനിന്‍ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തു

Tue, Mar 06, 2018

Arabianewspaper 216
ത്രിപുരയില്‍ ലെനിന്‍ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തു

ത്രിപുരയില്‍ സിപിഎം പരാജയത്തിന് പിന്നാലെ വ്യാപകമായി ബിജെപി ആക്രമണം. പലയിടത്തും സിപിഎം ഓഫീസുകള്‍്ക്കു നേര് ആക്രമണം ഉണ്ടായി. ത്ര്പുരയില്‍ കമ്യൂണിസത്തിന്റെ പേരില്‍ ഉയര്‍ത്തിയ ലെനിന്റെ പ്രതിമ കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് മറിച്ചിടുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു,


തെക്കന്‍ ത്രിപുരയിലെ ബെലോനിയയിലെ ചത്വരത്തിലാണ് വ്‌ളാഡിമിര്‍ ലെനിന്റെ പ്രതിമ സ്ഥാപിച്ചിരുന്നത്.


പതിറ്റാണ്ടുകള്‍ മുമ്പ് സ്ഥാപിച്ച ലെനിന്റെ വെങ്കല പ്രതിമയാണ് ജെസിബി ഉപയോഗിച്ച് മറിച്ചിട്ടത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലെനിന്‍ പ്രതിമ നിലം പൊത്തുമ്പോള്‍ ഭാരത് മാതാ വിളികള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.


2013 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ച ഈ മണ്ഡലം ഇക്കുറി ബിജെപിയുടെ അരുണ്‍ ചന്ദ്ര ഭൗമിക് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിംഗ് എംഎല്‍എ ബസുദേവ് മജുംദാറിനെയാണ് പരാജയപ്പെടുത്തിയത്


സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം പലയിടങ്ങളിലും ലെനിന്റെ പ്രതിമ നീക്കം ചെയ്തതിനെ അനുസ്മരിപ്പിക്കുന്നതാണ് ത്രിപുരയില്‍ കാണുന്നത്. അധികാരത്തിലേറിയതിന്റെ ഹുങ്കില്‍ ബിജെപി നടത്തുന്ന അതിക്രമമാണ് ഇതെന്ന് സിപിഎം ആരോപിച്ചു, തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ത്ര്ിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമങ്ങളില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.


ലെനിന്റെ പ്രതിമ തകര്‍ത്തതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ത്രിപുരയിലെ ലെനിന്റെ പ്രതിമ നീക്കം ചെയ്തത് ശരിയാണെങ്കില്‍ രാജ്സ്ഥാന്‍ കോടതിക്ക് മുന്നിലെ മനുവിന്റെ പ്രതിമയും നീക്കം ചെയ്യണമെന്ന് ജിഗ് നേഷ് മേവാനി എംഎല്‍എ പറഞ്ഞു.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ