General News

നേഴ്‌സ് ശബളം ; നിയമ നടപടികളുമായി പോകും-മാനേജ്‌മെന്റുകള്‍

Mon, Mar 05, 2018

Arabianewspaper 153
നേഴ്‌സ് ശബളം ;  നിയമ നടപടികളുമായി പോകും-മാനേജ്‌മെന്റുകള്‍

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ എന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ആശുപത്രി മാനേജുമെന്റുകള്‍. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മിനിമം ശമ്പളത്തിനു വേണ്ടി മാസങ്ങളായി സമരം ചെയ്യുന്ന നേഴ്‌സുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ 2017 ജൂലൈയില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുക്കാനിരിക്കെ വീണ്ടും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു.


ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ സമരം പിന്‍വലിച്ചുവെങ്കിലും മിനിമം ശമ്പളം 20,000 രൂപ നല്‍കാനാവില്ലെന്ന പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശുപത്രി മാനേജ്‌മെന്റുകള്‍.


ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയാല്‍ രേഗികളുടെ ചികിത്സാഭാരം വര്‍ദ്ധിക്ക്രുമെന്നാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്നത്. ഈ മാസം 31 നകം മിനിമം വേതനം നടപ്പിലാക്കാമെന്ന് നേഴ്‌സ്മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സമരം ഇവര്‍ പിന്‍വലിക്കുകയായിരുന്നു.


2016 ഫെബ്രുവരി പത്തിനാണ് നേള്‌സ്മാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, മാനേജ് മെന്റുകള്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് നേഴ്‌സ്മാര്‍ സമരത്തിന് ഇറങ്ങി. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ സെപ്തംബറില്‍ സര്‍ക്കാര്‍ ഇതു സംബന്ഝിച്ച് വിജ്ഢാപനം ഇറക്കിയിരുന്നു. നേരത്തേ, കേന്ദ്ര സര്‍ക്കാരും ഇതേ നിര്‍ദ്ദേശമാണ് നല്‍കിയ്ത്.


അതേസമയം, സമരം പിന്‍വലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വസിച്ച് സമരം മാറ്റിവെയ്ക്കുകയാണ് ഉണ്ടായതെന്നും നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജസ്മിന്‍ ഷായും സെക്രട്ടറി സുജനപാല്‍ അച്യുതനും പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ