General News

മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്, ഉണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍

Mon, Mar 05, 2018

Arabianewspaper 231
മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്

ബാര്‍കോഴക്കേസില്‍ വീണ്ടും മാണിക്കനുകൂലമായി വീജിലന്‍സ്. തുടരന്വേണത്തിനു ശേഷം അന്തിമ റിപ്പോര്‍ട്ട് മാണിക്കെതിരെ യാതൊരു തെളിവുമില്ലെന്നു പറഞ്ഞാണ് വിജിലന്‍സ് കുറ്റമുക്തനാക്കിയത്.


ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുഷന്‍ പറഞ്ഞു., ബാര്‍ ഉടമ ബിജു രമേശ് ഉന്നയിച്ച ആരോപണത്തിന് തെളിവില്ലെന്നാണ് അന്തിമ റിപ്പോര്‍ട്ട്.


പ്രധാന തെളിവായിരുന്ന സിഡിയില്‍ എഡിറ്റിംഗ് നടത്തിയതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


മാണിക്കെതിരെ ശാസ്ത്രീയ തെളിവോ സാഹചര്യത്തെളിവോ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നാണ് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അറിയിച്ചത്.


കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇനി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ വിജിലന്‍സ് ഇക്കാര്യം അറിയിക്കും. അന്തിമ റിപ്പോര്‍ട്ട് ഒന്നര മാസത്തിനകം സമര്‍പ്പിക്കണമെനനാണ് ഹൈക്കോടതി അറിയിച്ചിരുന്നത്.


മാണിയെ കുറ്റവിമുക്തനാക്കി ഇത് മൂന്നാം തവണയാണ് വിജിലന്‍സ് മാണിയെ കുറ്റമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. യുഡിഎഫ് ഭരണകാലത്താണ് ആദ്യ രിപ്പോര്‍ട്ടെങ്കില്‍ മറ്റു രണ്ടു റിപ്പോര്‍ട്ടുകള്‍ എല്‍ഡിഎഫ് ഭരണ കാലത്താണ് ഉണ്ടായത്.


മാണിയെ ഇടതു പാളയത്തില്‍ എത്തിക്കാനുള്ള നീക്കം സിപിഎം നടത്തുന്നതിനിടയിലാണ് മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.


അതേസമയം, മാണിക്കെതിരെ ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ് പറഞ്ഞു. എഡിറ്റു ചെയ്ത സിഡിയാണെന്നത് ശരിയല്ലെന്നും എഡിറ്റു ചെയ്യാത്ത സിഡി ഉണ്ടെന്നും അത് പരിശോധിക്കണമെന്നും ബിജു രമേശ് പറഞ്ഞു

Tags : Bar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ