General News

പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ- കാനം , പിണറായി വാക് പോര്

Mon, Mar 05, 2018

Arabianewspaper 157
പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ- കാനം , പിണറായി വാക് പോര്

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത വിഷയത്തില്‍ സിപിഐക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.


നിയമസഭയില്‍ പ്രതിപക്ഷമാണ് വിഷയം കൊണ്ടുവന്നത്. സിപിഐയുടെ യുവജന സംഘഠനയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.


കൊടി ഒരോ പ്രസ്ഥാനത്തിന്റെയും വളരെ വിലപ്പെട്ട സ്വത്താണ് . അത് ഒരോ സ്ഥലത്തും കൊണ്ടു പോയി നാട്ടുന്നത് നല്ലതല്ലെ എന്നും ഐഐവൈഎഫിനെ വിമര്‍ശിച്ച് പിണരായി പറഞ്ഞു.


എന്നാല്‍, കൊടികുത്തരുതെന്ന നിബനധന എല്ലാവര്‍ക്കും ബാധകമാണെങ്കില്‍ സിപിഐയ്ക്കും ബാധകമാണെന്നും കൊടികുത്തലല്ല, ആത്മഹത്യ കുറച്ചു കൊണ്ടുവരികയാണ് വേണ്ടതെന്നും കാനം പറഞ്ഞു.നിയമ വിരുദ്ധമായ വിഷയങ്ങള്‍ക്കെതിരെയാണ് സിപിഐ സമരത്തിന് ഇറങ്ങിയത്. ആത്മഹത്യ പ്രേരണാ കുറ്റം കണ്ടെത്തിയാല്‍ പോലീസിന് കേസ് എടുക്കാം. ഇതിനെ നിയമപരമായി തങ്ങള്‍ നേരിടുമെന്നും കാനം പറഞ്ഞു.


പുനലൂരില്‍ സുഗതന്‍ എന്ന പ്രവാസി വര്‍ക്ക് ഷോപ്പ് നിര്‍മിച്ചത് വയല്‍ നികത്തിയാണെന്ന് ആരോപിച്ച് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ഇവിടെ കൊടികുത്തുകയും തുടര്‍ന്ന് സുഗതന്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു.


സംഭവം വിവാദമായതിനെ തുടര്‍ന്ന് ഐഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു.

Tags : NRI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ