General News

ത്രിപുരയിലെ തോല്‍വി ഹിമാലയവല്‍ക്കരിക്കരുത് - സിപിഎം

Mon, Mar 05, 2018

Arabianewspaper 113
ത്രിപുരയിലെ തോല്‍വി ഹിമാലയവല്‍ക്കരിക്കരുത് - സിപിഎം

ത്രിപുരയിലെ തോല്‍വി ഹിമാലയവല്‍ക്കരിച്ച് പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുവെന്ന് വരുത്തി തീര്‍ക്കുന്നത് അംഗീകരിക്കാനിവില്ലെന്ന് സിപിഎം നേതാവ് എംവിഗോവിന്ദന്‍.
പാര്‍ട്ടിക്ക് ജനകീയ പിന്തുണ നഷ്ടമായിട്ടില്ല. വോട്ടിംഗ് ശതമാന കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്ക് ഇത് മനസികും.


സംസ്ഥാനത്ത് 44.3 ശതമാനത്തിന്റെ വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. ബിജെപിക്ക് 43 ശതമാനം വോട്ടു മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കു പ്രകാരം സിപിഎമ്മിന് 42.7 ഉം ബിജെപിക്ക് 43. ശതമാവവും വോട്ടുലഭിച്ചെന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ബിജെപിക്ക് 999093 വോട്ടുകളും സപിഎമ്മിന് 992675 വോട്ടുകളുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ 34.7 ശതമാനം വോട്ടുകള്‍ കൂടി വിലയ്ക്ക് വാങ്ങിയതിനെ തുടര്‍ന്നാണ് ബിജെപിക്ക് ഇത്രയും വോട്ടുകള്‍ ലഭിച്ചത്.


ബിജെപിയുടെ വിജയം ആര്‍എസ്എസ് മൂശയില്‍ വിരിഞ്ഞ കുതന്ത്രങ്ങലുടെ ഫലമാണ്.ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടച്ച് ഉണ്ടാക്കിയ വിലപേശലുകളിലൂടെ വിഘടനവാദവും പണാധിപത്യവും മസില്‍ പവറും വര്‍ഗീയ ധ്രൂവികരണവും എല്ലാം ഉപയോഗിച്ചു നേടിയ വിജയം കൂടിയാണിത്.


കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത് 76 000 വോട്ടുകളാണ്,. കോണ്‍ഗ്രസുമായി കൂട്ടുകീടിയിരുന്നുവെങ്കില്‍ ഇടതു മുന്നണി ഇത്തരത്തില്‍ പരാജയപ്പെടുകയില്ലായിരുന്നുവെന്ന് പറയുന്നത് അബദ്ധജടിലമാണ്. ത്രിപുരയില്‍ കോണ്‍ഗ്രസ് ബിജെപിയായി മാറിയിരുന്നു. പിന്നെ എങ്ങിനെ കൂട്ടുകൂുടും. പഴയ കോണ്‍ഗ്രസ് പുതിയ ബിജെപിയാകുന്ന കാഴ്ചയാണ് കണ്ടത്.


ത്രിപുര ഉള്‍പ്പടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആസാമിലെ മന്ത്രി ഹെമന്ത ശര്‍മ മുമ്പ് കോണ്‍ഗ്രസ് കാരനായിരുന്നു. രാജ്യമെമ്പാടും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നതായാണ് കാണുന്നത്.


വര്‍ഗീയ ധ്രുവീകരണത്തിനും ത്രിപുരയില്‍ ബിജെപി ശ്രമിിച്ചതായും എം വി ഗോവിന്ദന്‍ പറയുന്നു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ