General News

ത്രിപുരയില്‍ ബിജെപി പിടിച്ചെടുത്തത് സിപിഎമ്മിന്റെ 25 സീറ്റുകള്‍

Mon, Mar 05, 2018

Arabianewspaper 163
ത്രിപുരയില്‍ ബിജെപി പിടിച്ചെടുത്തത് സിപിഎമ്മിന്റെ 25 സീറ്റുകള്‍

ത്രിപുരയിലെ വോട്ടിംഗ് കണക്കുകളുടെ പൂര്‍ണ വിവരം പുറത്തു വന്നതോടെ പാളിച്ചകളും പിഴവുകളും പരിശോധിക്കുന്ന തിരക്കിലാണ് സിപിഎം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 49 സീറ്റുകളില്‍ ഇക്കുറി നേടാനായത് 15 എണ്ണം മാത്രം. ബാക്കി എല്ലാ സീറ്റും സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.


സിപിഎമ്മിന്റെ ഉരുക്കു കോട്ട എന്നറിയപ്പെടുന്ന 25 മണ്ഡലങ്ങളാണ് ബിജെപി പിടിച്ചെടുത്തത്.. കോണ്‍ഗ്രസിനു കഴിഞ്ഞ തവണ ഉണ്ടായിരുന്ന പത്ത് സീറ്റുകളില്‍ പത്തിലും ഇക്കുറി പരാജയമായിരുന്നു ഒമ്പത് സീറ്റുകള്‍ ബിജെപിയും ഒരു സീറ്റ് സിപിഎമ്മും പിടിച്ചെടുത്തു. സിപിഐയ്ക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റും ബിജെപി തന്നെയാണ് കൊണ്ടു പോയത്.


ബിജെപിയുടെ സഖ്യ കക്ഷിയായ ഐഎഫ് പിടി തങ്ങളുടെ സീറ്റുകളില്‍ തന്നെ ഇക്കുറിയും വിജയിച്ചു.


കഴിഞ്ഞ തിരഞ്ഞെടുപ്പി്ല്‍ ബിജെപി മത്സരിച്ച 50 ല്‍ 49 സീറ്റിലും കെട്ടിവെച്ച പണം നഷ്ടമായിരുന്നു. ഇക്കുറി ബിജെപി ഒറ്റയ്ക്ക് 43 ശതമാനം വോട്ടുകള്‍ നേടി. സഖ്യ കക്ഷിയായ ഐഎഫ്പിടിക്ക് ലഭിച്ചത് 7.5 ശതമാനം വോട്ടാണ്.


സിപിഎമ്മിന് അഞ്ചു ശതമാനം വോട്ടുകളാണ് നഷ്ട്‌പ്പെട്ടത്. 2013 ല്‍ സിപിഎമ്മിന്റെ ശരാശരി ഭൂരിപക്ഷം 3,800 വോട്ടുകളായിരുന്നുവെങ്കില്‍ ഇക്കുറി ബിജെപിയുടേത് 4,300 വോട്ടുകളാണ്. ഇക്കുറി സിപിഎം വിജയിച്ച മണ്ഡലങ്ങളിലെ ശരാശരി ഭൂരിപക്ഷം 3,200 വോട്ടുകളാണ്.


സംവരണ മണ്ഡലങ്ങളില്‍ ഏറ്റവും അധികം സീറ്റുകള്‍ വിജയിച്ചത് ബിജെപിയാണ് 11 സീറ്റുകള്‍. സഖ്യ കക്ഷിയായ ഐപിഎഫ് ടി ഏഴിടത്ത് വിജയിച്ചു. സിപിഎമ്മിന് വിജയിക്കാനായത് മൂന്നിടത്ത് മാത്രമാണ്. കഴിഞ്ഞ തവണ 20 സംവരണ സീറ്റുകളില്‍ 18 ലും സിപിഎമ്മാണ് വിജയിച്ചത്. സിപിഐയും കോണ്‍ഗ്രസും ഒരോ സീറ്റിലും വിജയിച്ചു.


കോണ്‍ഗ്രസിന് ഇക്കുറി ആകെ ലഭിച്ച വോട്ടുകള്‍ 16,064 മാത്രമാണ്. കഴിഞ്ഞ തവണ ഇത് രണ്ടു ലക്ഷത്തിനടുത്തായിരു്ന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ