General News

നീരവ് മോഡി വിഷയം : പാര്‍ലമെന്റ് സ്തംഭിച്ചു

Mon, Mar 05, 2018

Arabianewspaper 196
നീരവ് മോഡി വിഷയം : പാര്‍ലമെന്റ് സ്തംഭിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ശതകോടികള്‍ വെട്ടിച്ച നീരവ് മോഡി രാജ്യം വിട്ടതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.


ബഹളം മൂലം സഭാ നടപടികള്‍ തടസപ്പെട്ടതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ ആരംഭത്തിലാണ് സഭ ബഹളത്തില്‍ മുങ്ങിയത്.


രാജ്യസഭയില്‍ ബിജെപിയും കോണ്‍ഗ്രസും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട കേസില്‍ യുപിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി അംഗങ്ങള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇത് ബിജെപിയുടെ രാഷ്ട്രീയ പക പോക്കലാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു,.


അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്കിനെ 12,000 കോടിയോളം വെട്ടിച്ച് വിദേശത്തേക്ക് കടന്ന നീരവ് മോഡിയുടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയും ബഹളം വെയ്ക്കുകയും ചെയ്തത്.


നീരവ് മോഡിയുടെ തട്ടിപ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് ആരംഭിച്ചതാണ് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും ഗോയല്‍ പറഞ്ഞു.


രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപ നേതാവ് ആനന്ദ് ശര്‍മയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മോഡിയുടെ മൂക്കിനു താഴെയാണ് ഈ തട്ടിപ്പ് നടന്നതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.


വായ്പഎടുത്ത ശേഷം വിദേശത്തേക്ക് രക്ഷപ്പെടുന്നവര്‍ക്കെതിരെ കടുത്ത നടപടിയ്ക്ക് അധികാരം നല്‍കുന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്‍ 2018 സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു, മുത്തലാഖ് ബില്‍ വീണ്ടും സഭയില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഈ ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ സഹകരണം ഇല്ലാത്തതിനാല്‍ ഇത് പാസാക്കാന്‍ കഴിഞ്ഞില്ല.


ആന്ധ്രപ്രദേശിന് പ്രത്യേക പരിഗണന നല്‍കി പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെലുഗു ദേശം അംഗങ്ങള്‍ രാജ്യസഭയില്‍ മുദ്രാവാക്യം മുഴക്കി.


ത്രിപുര ഉള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തു വന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് പാര്‍ലമെന്റ് ആരംഭിച്ചത്. ത്രിപുരയിലും നാഗാലാന്‍ഡിലും മേഘാലയിലും ബിജെപി പങ്കാളിത്തമുള്ള സര്‍ക്കാരുകള്‍ അധികാരത്തിലേറുന്നതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍ര് സമ്മേളിക്കുന്നത്.

Tags : Parliament 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ