General News

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും

Mon, Mar 05, 2018

Arabianewspaper 496
ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ ഇടതു മുന്നണി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം കൈകൊണ്ടു. സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.


ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു, സംസ്ഥാന നേതൃത്വം സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു,


ചെങ്ങന്നൂര്‍ സ്വദേശി കൂടിയായ സജി ചെറിയാന് മണ്ഡലത്തിലെ സ്വാധിനം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം മുരളിയെ നിശ്ചയിക്കുമെന്നാണ് യുഡിഎഫ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ബിജെപിയുടെ സ്ഥാനാര്‍ത്ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. ഔദ്യോഗിക തീരുമാനം പിന്നീട് ഉണ്ടാകും.


ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെയ് മാസം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലെ സൂചന. കടുത്ത വേനല്‍ കഴിഞ്ഞ്, മഴക്കാലം തുടങ്ങും മുമ്പുള്ള ഏതെങ്കിലും തീയതികളിലാകും വോട്ടിംഗ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ