General News

മേഘാലയ : രാഹുലിന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചു -ഹെമന്ത

Mon, Mar 05, 2018

Arabianewspaper 154
മേഘാലയ : രാഹുലിന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചു -ഹെമന്ത

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ സാധിക്കാതിരുന്നത് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ഇവിടേക്ക് വോട്ടെണ്ണല്‍ ദിനം ഉച്ചയ്ക്ക് എത്തിയ നേതാക്കള്‍ക്കും മേഘായയുടെ രാഷ്ട്രീയ പശ്ചാത്തലം അറിയാത്തതു കൊണ്ടാണെന്ന് ബിജെപിയുടെ വടക്കു കിഴക്കന്‍ തന്ത്രങ്ങള്‍ മെനയുന്ന നേതാവും ആസാമിലെ ധനകാര്യ മന്ത്രിയുമായ ഹെമന്ത് ബിശ്വ ശര്‍മ.


അഹമദ് പട്ടേലും, കമല്‍നാഥും സിപി ജോഷിയും മുകുള്‍ വാസ്‌നികും ഷില്ലോംഗില്‍ എത്തി അപമാനിതാരായണ് മടങ്ങിയത്. മുതിര്‍ന്ന നേതാക്കളെ ഇത്തരത്തില്‍ നാണം കെടുത്തി പാര്‍ട്ടി പ്രസിഡന്റായ രാഹുല്‍ വിദേശത്ത് ഒഴിവുകാലം ആസ്വദിക്കുകയാണെന്ന് 2015 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹെമന്ത ബിശ്വ ശര്‍മ പറഞ്ഞു.


മേഘാലയയിലൈ 60 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന 59 ല്‍ 21 ലും വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി 19 സീറ്റുകളില്‍ വിജയിച്ച് രണ്ടാമതെത്തി., 41 ഇടത്ത് മത്സരിച്ച ബിജെപി രണ്ടിടത്ത് വിജയിച്ചു. യുുണൈറ്റഡ് ഡേമോക്രാറ്റിക് പാര്‍ട്ടി ആറിടത്തും വിജയിച്ചു,. ഇതില്‍ എന്‍പിപിയും യുഡിപിയും ബിജെപി.യുടെ എന്‍ഡിഎയുടെ ഭാഗമാണ്. വടക്കു കിഴക്കന്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്‍ഇ ഡിഎ എന്ന പ്ലാറ്റ്‌ഫോമിലും ഇവര്‍ ഉണ്ട്.


തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സൗഹൃദ മത്സരത്തില്‍ ഏര്‍പ്പെട്ട ഇവര്‍ വോട്ടെണ്ണല്‍ കഴിഞ്ഞതോടെ ഒരുമിക്കുകയാണ്. ഉണ്ടായത്. എന്‍പിപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ ഇവര്‍ വോട്ടു വിഭജനത്തിനായി പരസ്പരം മത്സരിച്ചു.


ഈ തന്ത്രം മെനഞ്ഞത് ഹെമന്ത് ബിശ്വ ശര്‍മയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവുമായിരുന്നു. മേഘലായയിലെ രാഷ്ട്രീയ പശ്ചാത്തലം അറിയാവുന്ന ഹെമന്തയാണ് പിന്നണിയില്‍ നിന്ന് ചരടു വലികള്‍ ബിജെപിക്ക് വേണ്ടി നടത്തിയത്.


കേവലം രണ്ടു സീറ്റില്‍ മാത്രം വിജയിച്ച ബിജെപി അധികാരത്തിലേറിയത് ഈ ചാണക്യ നീക്കങ്ങളിലൂടെയാണ്.


എന്നാല്‍, ബിജെപിയുടേത് രാഷ്ട്രീയ ധാര്മികത ഇല്ലാത്ത നീക്കമാണെന്നും ജനവിധിയെ അട്ടിമറിക്കലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സംഗ്മുടെ മകനും എന്‍പിപി അദ്ധ്യക്ഷനുമായ കോനാര്‍ഡ് സാംഗ്മയെ മന്ത്രിസഭ രൂപികരിക്കാന്‍ ഗവര്‍ണര്‍ ഗംഗാ പ്രസാദ് ക്ഷണിച്ചു കഴിഞ്ഞു. 21 അംഗങ്ങളുള്ള കോണ്‍ഗ്രസ് ശനിയാഴ്ച രാത്രി തന്നെ ഗവര്‍ണറെ സന്ദര്‍ശിച്ച തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൂരിപക്ഷത്തിന് പത്തംഗങ്ങളുടെ കുറവുള്ളതിനാല്‍ പിന്തുണയ്ക്കുന്നവരുടെ കത്തുമായി വരാന്‍ പറഞ്ഞ് ഗവര്‍ണര്‍ മടക്കി അയയ്ക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ