General News

കാശ്മീരില്‍ ഭീകരനടക്കം നാലു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Mon, Mar 05, 2018

കാശ്മീരില്‍ ഭീകരനടക്കം നാലു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

കാശ്മീരിലെ ഷോപിയാനില്‍ ഭീകരന്‍ അടക്കം നാലു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.ദക്ഷിണ കാശ്മിരിലെ ഷോപിയാനില്‍ ഞായറാഴ്ച രാവിലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.


ഭീകരനൊപ്പം കാറില്‍ സഞ്ചിരിക്കുന്നവരുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് എതിരെ പൊടുന്നനെ വെടിവെയ്പ്പ് ഉണ്ടാകുകയായിരുന്നു. സൈന്യം തിരി്ച്ചും ആക്രമിച്ചു.


കൊല്ലപ്പെട്ട ഭീകരന്‍ ഷാഹിദ് അഹമദ് ദര്‍ ആണെന്ന് തിരിച്ചറിഞ്ഞു, സൈന്യത്തിന്റെ ചെക് പോസ്റ്റിനു സമീപമെത്തിയപ്പോഴാണ് കാറില്‍ നിന്ന് വെടിവെപ്പ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് സൈന്യം തിരിച്ചും വെടിവെച്ചു, കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് കാറിനുള്ളില്‍ നിന്ന് വെടിവെപ്പ് ഉണ്ടായതെന്ന് സൈന്യം പറയുന്നു.


ഭീകരരെ സഹായിക്കുന്ന സംഘമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്ന് ആയുധവും കണ്ടെടുത്തു.


അതേസമയം, കൊല്ലപ്പെട്ടവര്‍ സിവിലിയന്‍മാരാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ശ്രീനഗറില്‍ പ്രതിഷേധ സൂചകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Tags : Kashmir 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ