General News

തീര്‍ത്തും അപ്രതീക്ഷിതം ഈ തോല്‍വി -മണിക് സര്‍ക്കാര്‍

Mon, Mar 05, 2018

Arabianewspaper 185
തീര്‍ത്തും അപ്രതീക്ഷിതം ഈ തോല്‍വി -മണിക് സര്‍ക്കാര്‍

ത്രിപുരയിലെ തോല്‍വി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് കാല്‍ നൂറ്റാണ്ട് മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന മണിക് സര്‍ക്കാര്‍. ബിജെപിയുടെ മുന്നേറ്റം കണ്ടിരുന്നുവെങ്കിലും ഇടതിന് ഭരണം നിലനിര്‍ത്താനാകുമെന്നാണ് തങ്ങള്‍ കണക്കു കൂട്ടിയിരുന്നത്.


ഇന്നു രാവിലെ ഗവര്‍ണര്‍ തഥാഗത് റോയിയെ സന്ദര്‍ശിച്ച് മണിക് സര്‍ക്കാര്‍ രാജിക്കത്ത് കൈമാറി. ഇതോടെ ഒരു യുഗത്തിന് അന്ത്യമായി. ഇനി ഭരണം ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ബിപ്ലവ് കുമാര്‍ ദേബിന്റെ കൈകളിലാകുമെന്നാണ് സൂചന.


പണവും കൈയ്യൂക്കും ഉപയേഗിച്ചാണ് ബിജെപി അധികാരത്തില്‍ ഏറിയതെന്ന് സിപിഎം പോളിറ്റ് ബ്യുറോ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കും പാര്‍ട്ടിക്കും ആണെന്നും ഇത് പരിശോധിക്കപ്പെടുമെന്നും സര്‍ക്കാര്‍ പറഞ്ഞു ബൂത്ത് തലത്തിലുള്ള വോട്ടിംഗ് രീതിയെല്ലാം വിശകലനം ചെയ്താകും പരാജയത്തിന്റെ കാരണം കണ്ടുപിടിക്കുകയെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.


രാജ്യത്ത് ഇടതു ഭരണം നിലനിന്നിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ത്രിപുര. ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ഇടതു ഭരണം ഒതുങ്ങി.


നാലുവട്ടം തുടര്‍ച്ചയായി ത്രിപുര ഭരിച്ച് മികച്ച പ്രതിച്ഛായ ഉള്ളയാളായിരുന്നു വിവാദങ്ങളില്‍ പെടാതെ മി ക്ലീന്‍ ഇമേജുള്ള മണിക് ദാ എന്ന് ഏവരും വിളിക്കുന്ന മണിക് സര്‍ക്കാര്‍.,


ഈ പരാജയം എങ്ങിനെ സംഭവിച്ചുവെന്ന് പാര്‍ട്ടി പരിശോധിക്കും. പരമ്പരാഗത മേഖലകളിലെ വോട്ടു ചോര്‍ച്ച പരിശോധിക്കും, ഇത്തരമൊരു പരാജയത്തിന് പാര്‍ട്ടി തയ്യാറെടുത്തിരുന്നില്ല.


ബിജെപിയുടെ സഖ്യ കക്ഷി ഐപിഎഫ്ടിയും ഇടതിന്റെ പരാജയത്തിന് കാരണമായി. സംസ്ഥാനത്തെ 60 ല്‍ 43 സീറ്റിലാണ് ബിജെപി വിജയിച്ചത്. ഇടതു മുന്നണി 16 ല്‍ ഒതുങ്ങി. പരാജയപ്പെട്ടപ്പോഴും 42.3 ശതമാനം വോട്ടുകള്‍ ഇടതിന് ലഭിച്ചു,. ബിജെപിക്ക് ഒറ്റയ്ക്ക് 43 ശതമാനവും 35 സീറ്റുകളും ലഭിച്ചു.


കഴിഞ്ഞ തവണത്തേക്കാള്‍ 35 സീറ്റുകളാണ് സിപിഎമ്മിനുു നഷ്ടപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടങ്ങുന്ന വമ്പന്‍മാരോട് മണിക് സര്‍ക്കാര്‍ ഒറ്റയ്ക്കാണ് ഏറ്റുമുട്ടിയത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ