General News

യുപിയില്‍ ബിജെപിക്കെതിരെ മായാവതിയും മുലായവും ഒന്നിക്കുന്നു

Sun, Mar 04, 2018

Arabianewspaper 152
യുപിയില്‍ ബിജെപിക്കെതിരെ മായാവതിയും മുലായവും  ഒന്നിക്കുന്നു

യുപി ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി സ്ഥാനാര്‍ത്ഥിക്ക് ബിഎസ്പിയുടെ പിന്തുണ. പകരം, എസ്പി മായാവതിയെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സഹായിക്കും. യോഗി ആദിത്യ നാഥ് രാജിവെച്ച ലോക്‌സഭാ മണ്ഡലമായ ഗൊരഖ് പൂരിലാണ് പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ടുവരുന്നത്.


പരസ്പരം പോരടിച്ചു നിന്ന മായാവതിയും മുലായവും കൈകോര്‍ക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമഫലമായാണ് പുതിയ നീക്കം.


ഗൊരഖ്പൂരിനൊപ്പം ഫുല്‍പൂര്‍ മണ്ഡലത്തിലും ബിഎസ്പിയുടെ പിന്തുണ എസ്പിക്ക് തന്നെയാണ്. 2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ വലിയ വിജയമാണ് ഇത്തരമൊരു നീക്കത്തിന് ബിഎസ്പിയെ പ്രേരിപ്പിക്കുന്നത്.


എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ മാത്രമാണ് ബിഎസ്പിയുടെ പിന്തണയെന്നും എസ്പിയുടമായി സഖ്യം ഉണ്ടാകില്ലെന്നും മായാവതി പ്രസ്താവനയില്‍ പറയുന്നു.

Tags : UP by poll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ