General News

ത്രിപുരയിലെ പരാജയം താല്‍ക്കാലികം, സിപിഎം തിരിച്ചുവരും -പിണറായി

Sun, Mar 04, 2018

Arabianewspaper 208
ത്രിപുരയിലെ പരാജയം താല്‍ക്കാലികം, സിപിഎം തിരിച്ചുവരും -പിണറായി

ത്രിപുരയില്‍ സിപിഎമ്മിനേറ്റ തിരിച്ചടി താല്‍ക്കാലികമെന്നും പാര്‍ട്ടി തിരിച്ചു വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണം ഉപയോഗിച്ചും പണം ഒഴുക്കിയും വിഘടനവാദികളെ വരെ ഒപ്പം ചേര്‍ത്തുമാണ് ബിജെപി വിജയിച്ചത്.


ത്രിപുരയിലെ ബിജെപിയുടെ വിജയം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. എന്നാല്‍, ഭരണ വിരുദ്ധ വികാരവും എല്ലാം അതിജീവിചട്ച് 35.6 ശതമാനം വോട്ടുകള്‍ ഇടതു പക്ഷത്തിന് സാധിച്ചു.


ഭീഷണിയും പ്രലോഭനങ്ങളും വകവെയ്ക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു, ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 36.5 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് 1.8 ശതമാനം വോട്ടുകള്‍ മാത്രം നേടിയുള്ളുവെന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു,


തിരിച്ചടികളുടെ കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും. തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ത്രിപുരയിലെ ജനങ്ങള്‍ ഈ ആക്രമങ്ങളെ പ്രതിരോധിക്കുമെന്ന് ഉറപ്പാണ്. പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ