General News

കാനം വീണ്ടും സിപിഐ സെക്രട്ടരി

Sun, Mar 04, 2018

കാനം വീണ്ടും സിപിഐ സെക്രട്ടരി

കാനം രാജേന്ദ്രനെ വീണ്ടും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. മലപ്പുറത്തു നടന്നു വന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് കാനത്തെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തത്. സി ദിവാകരന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും സമവായത്തിലൂടെ കാനത്തിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.


കെ ഇ ഇസ്മയിലിന്റെ നേതൃത്വത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം വേദിയായി. കാനത്തിനെതിരെ ഇസ്മായില്‍ ചരടു വലികള്‍ നടത്തി. കഴിഞ്ഞ തവണ ഇസ്മായിലായിരുന്നു കാനത്തിനെതിരെ പരസ്യമായി മത്സരിക്കാന്‍ രംഗത്ത് ഇറങ്ങിയത്. അന്ന് ചര്‍ച്ചകള്‍ നടത്തി ഇസ്മായിലിനെ അനുനയി്പ്പിക്കുകയായിരുന്നു.


ഇത്തവണ ഇസ്മയിലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. തോമസ് ചാണ്ടിക്ക് അനുകൂലമായി ഇസ്മായില്‍ സംസാരിച്ചതാണ് കാനത്തെ ചൊടിപ്പിച്ചത്. ഇസ്മായിലിന്റെ എംപി ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള വഴിക്ക് സഹായ ധനം അനുവദിച്ചിരുന്നത് ചില സിപിഐ നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. തോമസ് ചാണ്ടിയുമായുള്ള വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്ന ഇസ്മായില്‍ പാര്‍ട്ടി നയത്തെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നാണ് വിമര്‍ശനം.


പ്രവര്‍ത്തന റിപ്പോര്‍ട്ട്ില്‍ ഇസ്മയിലിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. പാര്‍ട്ടിക്കുള്ളില്‍ ഇസ്മായില്‍ വിഭാഗം അതിശക്തരായി ഉയര്‍ന്നു വരുന്നത് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ