General News

മേഘാലയയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്

Sun, Mar 04, 2018

Arabianewspaper 288
മേഘാലയയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് നില്‍ക്കെ മേഘാലയയില്‍ ബിജെപിയുള്‍പ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് എന്‍ഡിഎ ഭരണത്തിലേക്ക്. മുന്‍ ലോക് സഭാ സ്പീക്കര്‍ പി എ സംഗ്മയുടെ മകനായ കോണ്‍റാഡ് സാംഗ്മയെ ഗവര്‍ണര്‍ ഗംഗാ പ്രസാദ് ക്ഷണിച്ചു.


എന്‍പിപിയുടെ നേതൃത്വത്തിലാകും മന്ത്രിസഭ രൂപികരിക്കുക. മന്ത്രിസഭയുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഭൂരിപക്ഷത്തിന് പത്ത് അംഗങ്ങളുടെ കുറവാണ് കോണ്‍ഗ്രസിന് ഉള്ളത്. മുഖ്യമന്ത്രി മുകുള്‍സംഗ്മ.യും ഡെല്‍ഹിയില്‍ നിന്നെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമദ് പട്ടേലും, ഓസ്‌കാര്‍ ഫെര്‍ണാണ്ടസും, കമല്‍നാഥും ചെറുകിട കക്ഷികളേയും സ്വതന്ത്രരേയും ചാക്കിടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, പലരും ബിജെപിയുടെ പാളയത്തില്‍ എത്തിക്കഴിഞ്ഞിരുന്നു,.


ശനിയാഴ്ച രാത്രി കോണ്‍ഗ്രസ് ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപികരിക്കാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ പത്തു പേരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ തങ്ങള്‍ക്ക് ആദ്യം അവസരം നല്‍കണമെനനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പക്ഷേ, ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള പിന്തുണ രേഖ സഹിതം ഗവര്‍ണര്‍ ആവശ്യപ്പെട്ടു.


എന്‍പിപിക്ക് 19 സീറ്റാണുള്ളത്. ആറംഗങ്ങളുള്ള യുഡിപിയും രണ്ട് അംഗങ്ങളുള്ള ബിജെപിയും ചേര്‍ന്നാണ് സഖ്യം രൂപികരിച്ചത്. ഇതിനൊപ്പം രണ്ട് അംഗങ്ങള്‍ ഉള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ചേര്‍ന്നു.


ബിജെപിക്ക് രണ്ടു സീറ്റാണ് മേഘാലയയില്‍ ലഭിച്ചത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവാണ് കോണ്‍റാഡ് സംഗ്മ. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ അംഗമായ എന്‍പിപിയും ബിജെപിയും മേഖാലയയില്‍ വേറിട്ടാണ് മത്സരിച്ചത്. 60 ല്‍ 47 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഇതില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ഇതു കൂടാതെ രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ 31 അംഗങ്ങളുടെ പിന്തുണയായി.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ