Troll Today News

ത്രിപുരയിലെ പരാജയത്തില്‍ സിപിഎമ്മിനെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

Sun, Mar 04, 2018

Arabianewspaper 2344
ത്രിപുരയിലെ പരാജയത്തില്‍  സിപിഎമ്മിനെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ രാജ്യത്ത് അവശേഷിക്കുന്ന രണ്ട് ഇടതു ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് ചുവപ്പു ഭൂപടത്തില്‍ നിന്ന് മാഞ്ഞു. ഇതോടെ മൂന്നര പതിറ്റണ്ട് നീണ്ട ഇടതു ഭരണം ത്രിപുരയില്‍ അവസാനിച്ചു. ബിജെപിയുടെ കാവി കൊടുങ്കാറ്റ് വീശി ചുവപ്പു കോട്ടകള്‍ തകര്‍ന്നടിഞ്ഞു.


സിപിഎമ്മിനെ ട്രോളന്‍മാര്‍ വിവിധ പോസ്റ്റുകളിലൂടെ വളഞ്ഞിട്ട് ആക്രമിച്ചു. ബിജെപിയും കേരളത്തിലെ കോണ്‍ഗ്രസും തങ്ങളുടെ സൈബര്‍ സെല്ലുകളെ വെച്ച് കനത്ത ആക്രമണമാണ് സിപിഎമ്മിനെതിരെ നടത്തിയത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ എത്തിയതും ചിലര്‍ ട്രോള്‍ വിഷയമാക്കി.


തങ്ങള്‍ക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ നീക്കത്തെ സിപിഎം തള്ളിയിരുന്നു. ഇതോടെ കോണ്‍ഗ്രസും സന്ദര്‍ഭം മുതലെടുത്ത് പോസ്റ്റുകള്‍ ഇറക്കി.


സിപിഎം ഭരിക്കുന്ന കേരളത്തിലാണ് പാര്‍ട്ടിയുടെ ത്രിപുരയിലെ പരാജയം ശരിക്കും ആഘോഷിച്ചത്.


സിപിഎം ഇനി മുതല്‍ സിപിഎം കേരള എന്നായി അറിയപ്പെടുമെന്നും പൊളിറ്റ് ബ്യുറോ യോഗം കുടാന്‍ കേരളത്തില്‍ നിന്ന് ആരും ഡെല്‍ഹിക്ക് പോകേണ്ടി വരില്ലെന്നും തിരുവനന്തപുരത്ത് എകെജി സെന്ററില്‍ തന്നെ യോഗം ചേരാമെന്നും ചില പോസ്റ്റുകള്‍ പറയുന്നു.


നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മിഡിയയില്‍ മണിക്കൂറുകള്‍ക്കകം നിറഞ്ഞത്.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ