General News

സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു

Sun, Mar 04, 2018

Arabianewspaper 227
മേഘാലയ: സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദവുമായി കോണ്‍ഗ്രസ്

ബിജെപിയുടെ നീക്കങ്ങള്‍ക്ക് പൊടുന്നനെ തടയിട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുനുള്ള നീക്കങ്ങളുമായി ഗവര്‍ണറെ സന്ദര്‍ശിച്ചു. 50 അംഗ സഭയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 21 സീറ്റുകളാണ്. കേവല ഭൂരിപക്ഷത്തിന് 10 അംഗങ്ങളുടെ കുറവുണ്ട്.


എന്നാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ തങ്ങളെ സര്‍ക്കാര്‍ രൂപികരിക്കാന്‍ വിളിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ കഴിഞ്ഞ രാത്രി സന്ദര്‍ശിച്ചു.


തൂക്കു നിയമസഭയില്‍ കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളേയും സ്വതന്ത്രരേയും ലക്ഷ്യമിട്ടാണ് മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്. ഇവരുടെ പിന്തുണ കത്തായി ലഭിച്ചു കഴിഞ്ഞാല്‍ ഗവര്‍ണര്‍ തങ്ങളെ മന്ത്രിസഭ രൂപികരിക്കാന്‍ വിളിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. 11 നിയമസഭാംഗങ്ങളെ തങ്ങളൊടൊപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് അഹമദ് പട്ടേല്‍, കമല്‍ നാഥ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ മൂന്നു പേരും ശനിയാഴ്ച ഉച്ചയോടെ ഷില്ലോംഗില്‍ എത്തി.


കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. വിദേശത്തുള്ള രാഹുലുമായി നേതാക്കള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.


അതേസമയം, കേവലം രണ്ട് സീറ്റുകള്‍ മാത്രമുള്ള ബിജെപിയും സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ത്രിപുരയിലും നാഗാലാന്‍ഡിലും സമ്പൂര്‍ണ പരാജയം നേടിയ കോണ്‍ഗ്രസിന് മേഘാലയ തിരിച്ചു പിടിക്കണമെന്നത് അഭിമാന പ്രശ്‌നമായിമാറിയിരിക്കുകയാണ്.


കഴിഞ്ഞ പത്തുവര്‍ഷമായി മുകുള്‍ സംഗ്മയിലൂടെ അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസിന് ഇക്കുറി ഭരണ വിരുദ്ധ വികാരം വിനയായി.


ദേശീയ തലത്തില്‍ എന്‍ഡിഎയുടെ ഭാഗമായ നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി 19 സീറ്റുമായി രംഗത്ത് ഉണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍പിപിയും വേറിട്ടാണ് മത്സരിച്ചതെങ്കിലും ഇപ്പോള്‍ ഇരുവരും ഒന്നായി മാറിയിരിക്കുകയാണ്.


ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നതിനു പകരം എന്‍ഡിഎ എന്ന നിലയില്‍ തങ്ങളെ ക്ഷണിക്കണമെന്നാണ് എന്‍പിപിയും ബിജെപിയും ഉള്‍പ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് എന്‍ഡിഎ പറയുന്നത്.


തിരഞ്ഞെടുപ്പില്‍ തങ്ങള്‍ സൗഹൃദമത്സരമാണ് നടത്തിയതെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ തന്നെയാണ് ഇരുവരുമെന്ന് ഇപ്പോള്‍ നേതാക്കള്‍ പറയുനു.


ഇവര്‍ക്കൊപ്പം നോര്‍ത്ത് ഈസ്റ്റ് എന്‍ഡിഎയുടെ ഭാഗമായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)ക്ക് ആറു സീറ്റുകളുമുണ്ട്. എച്ച്എസ്പിഡിപി എന്ന മറ്റൊരു നോര്‍ത്ത് ഈസ്റ്റ് എന്‍ഡിഎ കക്ഷിക്ക് രണ്ട് അംഗങ്ങള്‍ വേറേയും ലഭിച്ചു, ഇതോടെ തങ്ങള്‍ക്ക് 29 അംഗങ്ങള്‍ ഉണ്ടെന്നാണ് എന്‍ഡിഎ അവകാശപ്പെടുന്നത്. ഇതോടെ, ഇവരെ ക്ഷണിക്കാനാകും ഗവര്‍ണര്‍ തയ്യാറാകുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ