General News

സന്തോഷിക്കണ്ട, 2019 ദുരന്തമായിരിക്കും - ബിജെപിക്ക് മമതയുടെ മുന്നറിയിപ്പ്

Sun, Mar 04, 2018

Arabianewspaper 225
സന്തോഷിക്കണ്ട, 2019 ദുരന്തമായിരിക്കും -  മമത ബിജെപിയോട്

ത്രിപുരയിലും മറ്റുംനേടിയ വിജയത്തില്‍ ബിജെപി സന്തോഷിക്കേണ്ടെന്നും 2019 പൊതു തിരഞ്ഞെടുപ്പ് ബിജെപിക്ക് ദുരന്തമായിരിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്.


ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത് ബംഗാളിനെയും ഒഡീഷയേുമാണ് പാറ്റകള്‍ക്കും ചിലപ്പോള്‍ മയിലാകാന്‍ ആഗ്രഹം തോന്നുമെന്നും ഇതിനായി ചിറകു വിരിച്ചു നില്‍ക്കുമെന്നും ബിജെപിയുടെ ത്രിപുര വിജയം അത്ര മാത്രമെയുള്ളുഴെന്നും മമത പറഞ്ഞു.


ബംഗാളിലും ഒഡീഷയിലും വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ മോഹം എന്നാല്‍,. ഇത് ഒരിക്കലും നടക്കില്ലെന്ന് മമത പറഞ്ഞു, ത്രിപുരയിലെ റിസള്‍ട്ട് ദുര്‍ബലമായ സിപിഎമ്മിന്റെ പരാജയം മാത്രമാണ്.


സിപിഎം ബിജെപിയുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസും പരാജയമായിരുന്നു. ബംഗാളിലെ സ്ഥിതി ഇതല്ല. ഇവിടെ ബിജെപിയുടെ വേരു പിടിക്കില്ല.


കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ത്രിപുരയില്‍ വിജയിക്കാന്‍ പദ്ധതി ഇട്ടിരുന്നുവെങ്കില്‍ തൃണമൂല്‍ മുന്നിട്ടിറങ്ങുമായിരുന്നു. ആദിവാസി പാര്‍ട്ടിയെ ഒപ്പം കൂട്ടി ത്രിപുരയില്‍ ബിജെപിയുടെ വരവിന് തടയിടാനാകുമായിരുന്നു.


ത്രിപുരയിലെ വിജയം വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലോ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലോ ബിജെപിക്ക് ഗുണം ചെയ്യാന്‍ പോകുന്നില്ല,.


കാല്‍ കോടി വോട്ടര്‍മാര്‍ മാത്രം ഉള്ള ഒരു സംസ്ഥാനത്ത് നേടിയ വിജയം ദേശീയ വിജയമായി ബിജെപി ആഘോഷിക്കുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണ്. അണികളെ ആവേശം കൊള്ളിക്കാമെങ്കിലും വസ്തുത മനസിലാക്കിയാല്‍ ഇതില്‍ യാതൊന്നും സന്തോഷിക്കാനില്ലെന്ന് കാണാം,.


രണ്ട് ലോക്‌സഭാ മണ്ഡലം മാത്രമുള്ള ചെറിയ സംസ്ഥാനമാണ് ത്രിപുര. സിപിഎം തന്ത്രങ്ങള്‍ മെനയാതെ തിരഞ്ഞെടുപ്പിനെ നേരിട്ടു., കാവിയുടെ വരവ് തടയാന്‍ കോണ്‍ഗ്രസും ഇതര സഖ്യ കക്ഷികളുമായി മഹാസഖ്യം ഉണ്ടാക്കിയിരുന്നുവെങ്കില്‍ ഒരിക്കലും ബിജെപിക്ക് ഭരണം ലഭിക്കില്ലായിരുന്നു.


ബിജെപി കര്‍ണാടകയില്‍ പരാജയം രുചിക്കും. ഇതിനു ശേഷം രാജസ്ഥാനിലും, മദ്ധ്യപ്രദേശിലും , ഗുജറാത്തില്‍ കഷ്ട്ിച്ച് രക്ഷപ്പെട്ടത് ഏവരും കണ്ടതാണ്..ബിജെപിയുടെ ആഘോഷത്തിന് അധികം ആയുസുണ്ടാകില്ലെന്നും മമത പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ