General News

ബിജെപി - 2019 ല്‍ ലക്ഷ്യം മിഷന്‍ 120

Sun, Mar 04, 2018

Arabianewspaper 187
ബിജെപി - 2019 ല്‍ ലക്ഷ്യം മിഷന്‍ 120

ബിജെപി 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളെ കുറിച്ച് വിശേഷിപ്പിച്ചിരുന്നത് മിഷന്‍ 270 പ്ലസ് എന്നായിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി നേടിയെടുത്തു. എന്നാല്‍, അഞ്ചു കൊല്ലം കഴിഞ്ഞ് നേരിടാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ മിഷന്‍ 120 എന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം വിശേഷിപ്പിക്കുന്നത്,


2014 ല്‍ പാര്‍ട്ടി മോശം പ്രകടനം നടത്തിയ 120 ലോക് സഭാ മണ്ഡലങ്ങളെയാണ് മിഷന്‍ 120 എന്ന ദൗത്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതില്‍ പകുതിയോളം ബംഗാള്‍, ആസാം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.


ബാക്കി പകുതിയോളം കേരളം, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ്. വടക്കു കിഴക്കന്‍ മേഖലകളിലെ എട്ട് സംസ്ഥാനങ്ങളില്‍ 25 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ എന്‍ഡിഎയുടെ വിഹിതം പത്ത് സീറ്റുകളാണ്.


ഇതു കൂടാതെ ബംഗാള്‍, ഒഡീഷ, തെലുങ്കാന, ആന്ധ്ര പ്രദേശ്, എന്നിവടങ്ങളിലാണ് ബിജെപിയുടെ അടുത്ത ശ്രദ്ധ. തമിഴ് നാട് , കേരളം എന്നീ കീറാമുട്ടി പോലുള്ള സംസ്ഥാനങ്ങളാണ് ബിജെപിയെ ശരിക്കും കുഴപ്പിക്കുന്നത്.


120 മണ്ഡലങ്ങളിലേക്കായി മൂന്നര ലക്ഷം പൂര്‍ണ സമയ പ്രവര്‍ത്തകരെയാണ് ബിജെപി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ബുത്ത് ലെവലിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ആറു മാസത്തെ സമയമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.


മോഡി സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും അതിന്റെ പ്രയോജനങ്ങളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ആദ്യ നടപടി. ഇതിനൊപ്പം ബിജെപിയുടെ ആശയങ്ങളും പ്രചരിപ്പിക്കും. കേന്ദ്ര മന്ത്രിമാരും, എന്‍ഡിഎ നേതാക്കളും ഈ മണ്‍ലങ്ങളുടെ ചുമതലക്കാരാണ്.


ഇത്തരത്തില്‍ തങ്ങള്‍ക്ക് അനുകൂലമല്ലാതിരുന്ന മണ്ഡലങ്ങളെ പിടിച്ച് പരമാവധി സീറ്റുകള്‍ 2019 ല്‍ നേടിയെടുക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം.


കോണ്‍ഗ്രസും മറ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ബിജെപി ബുത്തുതലത്തില്‍ പ്രവര്‍ത്തനം നടത്തുന്നതെന്ന് ശ്രദ്ധേയമാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ