General News

10.000 പ്രചാരകര്‍, അവരെ നയിക്കാന്‍ സുനില്‍ ധിയോധറും - ത്രിപുര പോയ വഴി

Sun, Mar 04, 2018

Arabianewspaper 336
10.000 പ്രചാരകര്‍, അവരെ നയിക്കാന്‍ സുനില്‍ ധിയോധറും - ത്രിപുര പോയ വഴി

35 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ ബിജെപി കച്ച കെട്ടിയിറിയങ്ങത് മൂന്നു വര്‍ഷം. കാലാള്‍പ്പടയായി ഇറക്കി വിട്ടത് 10,000 ആര്‍എസ്എസ് പ്രചാരകരെ. പോരാത്തതിന് പാര്‍ട്ടിയെ നയിക്കാന്‍ 44 കാരനായ ബിപ്ലവ് ദേബ് എന്ന യുവ നേതാവിനേയും.


500 ദിവസമാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ സുനില്‍ ധിയോദറിനും ബിപ്ലവ് ദേബിനും നല്‍കിയത്. ഇതിനൊപ്പം ആസാമിലെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഹേമന്ത് ബിശ്വ ശര്‍മയുടെ നീക്കങ്ങളും.


പാര്‍ട്ടിയെ സംഘടന തലത്തില്‍ ശക്തിപ്പെടുത്താന്‍ ബിപ്ലവ് ദേബിനും അനുഭാവികളെ കൂട്ടാന്‍ ഗ്രൗണ്ട് ലെവലില്‍ സുനില്‍ ധിയോദറും പ്രവര്‍ത്തിച്ചപ്പോള്‍ ഇതര പാര്‍ട്ടികളിലെ അസംതൃപ്തരെ കണ്ടെത്താന്‍ നിയോഗിച്ചത് ഹേമന്ത് ബിശ്വശര്‍മയെയുമായിരുന്നു.


ഇങ്ങിനെ മൂന്നു തട്ടുകളിലായി നിന്നായിരുന്നു എണ്ണയിട്ട യന്ത്രം പോലുള്ള പ്രവര്‍ത്തനം,


2005 ല്‍ ആര്‍എസ്എസ് പ്രചാരകനായി ത്രിപുരയിലെത്തിയ സുനില്‍ ധിയോദറിന് പ്രാദേശിക തലത്തില്‍ നാടിനെ നന്നായി അറിയാമായിരുന്നു. ഒരു പഞ്ചായത്ത് അംഗം പോലുമില്ലാത്ത ത്രിപുരയില്‍ ഭരണം പിടിച്ചെടുക്കുക എന്ന ആശയം പറഞ്ഞപ്പോള്‍ ഭ്രാന്തന്‍ ആശയമെന്നാണ് അന്ന് അണികളും നേതാക്കളും പ്രതികരിച്ചത്.


മൂന്നു പതിറ്റാണ്ടായി കോണ്‍ഗ്രസ് ശ്രമിച്ചിട്ട് നടക്കാത്തത് ഇനി വേരുകളില്ലാത്ത ബിജെപിക്ക് എങ്ങിനെ സാധിക്കുമെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍, ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കളെന്നും പ്രബലമായ പ്രതിപക്ഷം ഇല്ലാത്തതും ബദല്‍ സര്‍ക്കാരെന്ന ആശയം മുന്നോട്ട് വെയ്ക്കാത്തതുമാണ് ജനങ്ങള്‍ ഇടതിന് തന്നെ വോട്ടു നല്‍കുന്നതിന് കാരണമെന്ന് ഇവരെ പറഞ്ഞ് ധരിപ്പിച്ചു. തുടര്‍ന്ന് വാര്‍ഡുകളും പിന്നീട് ബുത്തുകളും അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു.


വീടു വീടാന്തര കയറി ഇറങ്ങി അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് നേരിട്ട് ചോദിച്ചറിഞ്ഞു, ബിജെപിയുടെ ലേബലില്ലാതെയായിരുന്നു ആര്‍എസ്എസ് പ്രചാരകന്‍മാര്‍ സന്നദ്ധ സേവകരുടെ വേഷത്തില്‍ എത്തിയത്.


കുടിവെള്ളം പോലുള്ള അടിസ്ഥാന കാര്യങ്ങളില്‍ ഇവര്‍ ആദിവാസി മേഖലകളില്‍ ഇറങ്ങിച്ചെന്നു. വനവാസി കല്യാണ്‍ എന്ന സംഘടനയുടെ പേരില്‍ മരുന്നു വിതരണം രോഗ നിര്‍ണയം എന്നിവ നടത്തി ഇവരുടെ വിശ്വാസം നേടിയെടുത്തു.


വാരണാസിയില്‍ മോഡിയുടെ മണ്ഡലത്തില്‍ ഇത്തരം ഗ്രാസ് റൂട്ട് പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന സുനില്‍ ധിയോധര്‍ 2015 ല്‍ ത്രിപുരയിലെത്തുകയായിരുന്നു. 


ബസ് സ്റ്റാന്‍ഡുകളിലും റെയില്‍ വേ സ്റ്റേഷനുകളിലും എത്തുന്ന ധിയോദറുടെ സംഘാംഗങ്ങള്‍ യാത്രക്കാരെ പരിചയപ്പെട്ട് അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെകുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. നിത്യേന പതിനായിരത്തോളം പേരെ ഇത്തരത്തില്‍ കാണാനാണ് ഗ്രൂപ്പ് ലക്ഷ്യമിട്ടത്. ഒരോരുത്തരും ഒരാളെ വീതം.


2913 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 50 സീറ്റുകളിലാണ് മത്സരിച്ചത് ഇതില്‍ കെട്ടിവെച്ച കാശു കിട്ടിയത് ഒരാള്‍ക്ക് മാത്രമാണ്. ഒന്നരശതമാനം വോട്ടുകള്‍ മാത്രമാണ് അന്ന് ലഭിച്ചത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡി തരംഗം എല്ലായിടത്തും ഉണ്ടായിരുന്നി്ട്ടും ത്രിപുരയില്‍ ഇത് അനുഭവപ്പെട്ടിരുന്നില്ല.


സംസ്ഥാനത്തെ 31 ശതമാനം വരുന്ന ആദിവാസികളുടെ കൊകബൊറോക് ഭാഷ പഠിച്ചാണ് ധിയോദര്‍ തന്റെ ജോലി തുടങ്ങിയത്. ഇത് ഫലം കണ്ടത് തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നപ്പോഴാണ്. ആദിവാസി മേഖലകളിലെ 20 സംവരണ സീറ്റിലും ബിജെപി വിജയം കണ്ടു.


എല്ലാ രണ്ടാഴ്ച കൂടുന്തോറും ഒരു കേന്ദ്രമന്ത്രി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി മോഡി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് 52 കേന്ദ്ര മന്ത്രിമാര്‍ ത്രിപുര സന്ദര്‍ശിച്ചതായും സുനില്‍ ധിയോദര്‍ പറയുന്നു. ബിജെപിക്ക് ത്രിപുരയില്‍ ശക്തമായ അടിത്തറയാണ് ഉണ്ടാക്കിയതെന്നും ഇത് ഭാവിയിലേക്ക് ഗുണം ചെയ്യുമെന്നും സുനില്‍ ധിയോദര്‍ പറയുന്നു. ആദിവാസികള്‍ക്ക് പ്രത്യേക സംസ്ഥാനനവും സ്വയം ഭരണ പ്രദേശവും വേണമെന്നും ആവശ്യപ്പെട്ട് ഐപിഎഫ്ടി എന്ന സ്ംഘടനയുമായി ചര്‍ച്ച നടത്തി ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന വാഗ്ദാനം നല്‍കിയിരുന്നതായും സുനില്‍ ധിയോദര്‍ പറയുന്നു. ഇതിനൊപ്പം ഏല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിക്കുന്ന ജനറല്‍ സെക്രട്ടറിയായി രാം മാധവും. ഇത്തരത്തില്‍ അര്‍എസ്എസിന്റെ അദൃശ്യ സാന്നിദ്ധ്യം എല്ലായിടത്തും ഉണ്ടായിരുന്നു. ബിജെപിയുടെ വിജയം എന്നതില്‍ കവിഞ്ഞ് ത്രിപുരയിലേത് ആര്‍എസ്എസ് വിജയമാണെന്ന് വിലയിരുത്തപ്പെടുന്നത് ഇതിനാലാണ്.


ബിപ്ലവ് ദേബിനെ മുഖ്യമന്ത്രിയാക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ആദിവാസി മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. ആദിവാസി മേഖലകളിലെ സമ്പൂര്‍ണ വിജയമാണ് ബിജെപിയെ ഇതിന് പ്രേരിപ്പിക്കുന്നത്.


അതേസമയം, അണികളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമെന്ന് ധിയേധര്‍ പറയുന്നു. 1991 ല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നു. ഒമ്പതു വര്‍ഷത്തോളം മേഘാലയയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് ത്രിപുരയിലെ പ്രവര്‍ത്തനത്തിന് ഗുണകരമായിരുന്നുവെന്ന് ധിയോധര്‍ പറയുന്നു.തിപുരയിലെ വിജയത്തിനു ശേഷം ബിജെപി ലക്ഷ്യം വെയ്ക്കുന്ന ഇടമാണ് കേരളം. കേരളം പോലുള്ള ഇടങ്ങളില്‍ ബിജെപിയും ആര്‍എസ്എസും രണ്ട് ചേരികളിലായാണ് നിലകൊണ്ടിരുന്നത്. സി കെ പത്‌നാഭന്‍, പി എസ് ശ്രീധരന്‍ പിള്ള , തുടങ്ങിയവരൊക്കെ ആര്‍എസ്എസ് നേതൃത്വത്തുവുമായി ബന്ധമുള്ളവരല്ല. ഇതിന് മാറ്റം വന്നത് കുമ്മനം രാജശേഖരന്റെ വരവോടെയാണ്. നേരത്തെ. വി മുരളിധാരനുും ഈ പൊക്കിള്‍കൊടി ബന്ധം അവകാശപ്പെടാന്‍ കഴിയുമായിരുന്നുവെങ്കിലും ഇദ്ദേഹം പിന്നീട് അകന്നു. ആര്‍എസ്എസ് കേരളത്തിലെ ബിജെപിയുടെ നിയന്ത്രണം കുമ്മനത്തിലൂടെ പിടിമുറുക്കിയിരിക്കുകയാണ്. സ്ഥാനമോഹികളായ ഒരു നേതാവിനും പരിഗണനയില്ലാതെയാണ് ആര്‍എസ്എസ് കേരളത്തിലെ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നത്. ആ്രര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കേരളത്തില്‍ എത്തുന്നത് പതിവാക്കിയിട്ടുണ്ട്.. പാലക്കാട് ജില്ലയാണ് ഇവര്‍ കണ്ണുവെച്ചിരിക്കുന്നത്. തിരുവനന്തപുരവും 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് എംപിമാര്‍ ഈ ജില്ലകളി്ല്‍ നിന്ന് ഉണ്ടാകുമെന്ന സംഘപരിവാര്‍ വൃത്തങ്ങള്‍ ആണയിട്ട് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ