General News

മധുവിന്റെ ശരീരത്തില്‍ അമ്പതോളം അടിയേറ്റ പാടുകള്‍

Sun, Mar 04, 2018

Arabianewspaper 210
മധുവിന്റെ ശരീരത്തില്‍ അമ്പതോളം അടിയേറ്റ പാടുകള്‍

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അമ്പതോളം അടിയേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ വിശദമായ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ക്രൂരമായ മര്‍ദ്ദനമുറകളുടെ വിശദ വിവരങ്ങള്‍ പുറത്തു വന്നത്.


അതേസമയം, മധുവിന് മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പും മര്‍ദ്ദനമേറ്റിരുന്നതായി ചില മുറിവുകള്‍ സൂചിപ്പിക്കുന്നു,. പോസ്റ്റ് മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ എന്‍ എ ബലറാമിന്റെ റിപ്പോര്‍ട്ട് പറയുന്നു.


പാലക്കാട് ആര്‍ഡിഒയ്ക്ക് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. മധുവിനെ കയറിന് കെട്ടിയിട്ട് മര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇത് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ്. വടികൊണ്ടുള്ള അടിയേറ്റ് വാരിയെല്ല് തകര്‍ന്നു,. തലച്ചോറില്‍ ഞരമ്പുകള്‍ തകര്‍ന്ന നിലയിലായിരുന്നു. അടിയേറ്റ് വീണതായും സംശയിക്കുന്നുണ്ട്. തലയേക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


 

Tags : Attappadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ