General News

കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎമ്മില്‍ സമ്മര്‍ദ്ദം

Sun, Mar 04, 2018

Arabianewspaper 134
കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎമ്മില്‍ സമ്മര്‍ദ്ദം

ത്രിപുരയിലെ തിരഞ്ഞെടുപ്പ് തോല്‍വി സിപിഎം ഗൗരവമായി കാണുന്നു, ബംഗാളില്‍ പാര്‍ട്ടി അടുത്തെങ്ങും അധികാരത്തില്‍ വരില്ലെന്നും ഇപ്പോള്‍ തന്നെ മൂന്നാമതാണ് പല ഉപതിരഞ്ഞെടുപ്പുകളിലെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു.


കേരളത്തില്‍ നിലവില്‍ അധികാരം ഉണ്ടെങ്കിലും തുടര്‍ഭരണം ഇവിടെ അസാധ്യമായതിനാല്‍ അടുത്ത തിരഞ്ഞെടുപ്പോടെ രാജ്യത്ത് ഒരിടത്തും സിപിഎം അധികാരത്തിലുള്ള ഒരു സംസ്ഥാനവും ഇല്ലെന്ന അവസ്ഥ വരുമെന്നുമാണ് സിപിഎം വിലയിരുത്തുന്നത്. ഇതോടെ, ബംഗാളിലും ത്രിപുരയിലുമുള്ള നേതാക്കളുടെ ആവശ്യപ്രകാരം ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാടായിരിക്കും ഹൈദരബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെടുക.


ഇതിന് കേരള നേതാക്കളുടെ പിന്തുണ ലഭിക്കാതിരുന്നത് തിരിച്ചടിയായിരുന്നു. എന്നാല്‍, ത്രിപുരയിലെ ഫലം കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാത്രം നോക്കി സിപിഎമ്മിന് ദേശീയ തലത്തില്‍ തീരുമാനങ്ങളും നിലപാടുകളും എടുക്കാനുമാവില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.


ഇതിനു സമാനമായ പ്രസ്താവനയാണ് ത്രിപുരയിലെ ഫലം വന്ന ശേഷം മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്.


വിശാല മതേതര സഖ്യമോ മൂന്നാം മുന്നണിയോ വേമമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.

Tags : cpim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ