General News

മേഘാലയ; ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഷില്ലോംഗില്‍

Sat, Mar 03, 2018

Arabianewspaper 169
മേഘാലയ;  ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഷില്ലോംഗില്‍

മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ അഹമദ് പട്ടേലും കമല്‍ നാഥും തലസ്ഥാനമായ ഷില്ലോംഗില്‍ എത്തി.


ബിജെപിയുടെ രാംമാധവും, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും , അല്‍ഫോന്‍സ് കണ്ണന്താനവും ഇവിടെ തിരഞ്ഞെടുപ്പു മുതല്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.


മണിപ്പൂരിലും ഗോവയിലും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ഭരണം ബിജെപി കൊണ്ുപോകുകയും ചെയ്ത അനുഭവം ആവര്‍ത്തിക്കാരിതിരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു രാവിലെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഷില്ലോംഗില്‍ എത്തിയത്.


സ്വകാര്യ സന്ദര്‍ശനത്തിന് ഇറ്റലിയിലുള്ള രാഹുലുമായി നേതാക്കള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മേഘാലയില്‍ കോണ്‍ഗ്രസിന് 20 ഇടത്താണ് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കുറഞ്ഞത് 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.


അതേസമയം. എന്‍പിപിക്ക് 16 ഉം ബിജെപിക്ക് നാലും സീറ്റുകളിലാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. സ്വതന്ത്രരും മറ്റുള്ളവരുമായി 19 ഓളം അംഗങ്ങളുണ്ട്.


ഇതോടെ, സ്വതന്ത്രരേയും എന്‍പിപിയേയും ചാക്കിട്ടുപിടിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമം നടത്തുന്നത്. പക്ഷേ, ബിജെപി നേരത്തെ, തന്നെ ഗ്രൗണ്ട് വര്‍ക്ക് നടത്തിക്കഴിഞ്ഞതയും ബിജെപി ഉള്‍പ്പെടുന്ന സഖ്യം മേഘാലയത്തില്‍ അധികാരത്തില്‍ വരുമെന്നും നേതാക്കള്‍ പറയുന്നു.


എന്നാല്‍, ബിജെപിയുടെ വരവിനെ ഏതു വിധേയനേയും തടയുക എന്ന അജണ്ടയാണ് രാഹുല്‍ ഇറ്റലിയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ