General News

ത്രിപുരയില്‍ കാവി വിപ്ലവം; ബിപ്ലവ് കുമാര്‍ ദേബ് മുഖ്യമന്ത്രിയാകും

Sat, Mar 03, 2018

Arabianewspaper 254
ത്രിപുരയില്‍ കാവി വിപ്ലവം;  ബിപ്ലവ് കുമാര്‍ ദേബ്  മുഖ്യമന്ത്രിയാകും

ചുവന്ന ത്രിപുര ഇനി കാവിചുറ്റും. അഞ്ചു വര്‍ഷം മുമ്പ് ഒരു സീറ്റുപോലും വിജയിക്കാനാകാതിരുന്ന സംസ്ഥാനം, അതും കാല്‍ നൂറ്റാണ്ടായി ഇടതു പക്ഷത്തിന്റെ കുത്തകയായിരുന്ന ഇടം ബിജെപിക്ക് ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ബിജെപി വലിയ വായില്‍ വിളിച്ചു കൂവന്ന ഒന്നെന്നാണ് പലരും കരുതിയത്. എന്നാല്‍ മാര്‍ച്ച് മൂന്നിലെ തിരഞ്ഞെടുപ്പ് ഫലം ഏവരും ഞെട്ടി. തുടക്കത്തിലെ ലീഡുകള്‍ ഒപ്പത്തിനൊപ്പമെന്നായിരുന്നു സൂചനകള്‍ നല്‍കിയത്. എന്നാല്‍, നഗര പ്രാന്തങ്ങളില്‍ വ്യക്തമായ ലീഡ് ബിജെപി നേടിയതോടെ ഭരണം ബിജെപിക്ക് ലഭിച്ചു,


ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ബിപ്ലവ് ദേബ് സംസ്ഥാനത്തെ കാവി ഭരണത്തിന് ചുക്കാന്‍ പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. 60 അംഗ സഭയില്‍ 59 ഇടത്താണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ബിജെപിയും സഖ്യകക്ഷിയും ചേര്‍ന്ന് ഇതിലുമേറെ നേടിയെടുത്തു.


2016 ജനുവരിയില്‍ മാത്രമാണ് 48 കാരനായ ബിപ്ലവ ദേഭിനെ ത്രിപുരയിലേക്ക് ബിജെപി നിയോഗിച്ചത്. ആര്‍എസ്എസില്‍ നിന്നും സുനില്‍ ധിയോര്‍ എന്ന സംഘാടകനെയും അയച്ചു. ത്രിപുരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്ന ധിയോദറിനെ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ആര്‍എസ്എസ് നിയോഗിച്ചത്.


ആര്‍എസ്എസിന്റെ കായിക പരിശീലകനാണ് ബിപ്ലവ് ദേബ്,. ശാരീരിക് ശിക്ഷാ പ്രമുഖ് എന്ന പദവിയില്‍ നിന്നുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. എസ്ബിഐ ഡെപ്യുട്ടി മാനേജറാണ് ഭാര്യ . രണ്ട് കുട്ടികളുമുണ്ട്. ഡെല്‍ഹിയില്‍ സ്വന്തമായി ജിം നടത്തി വരികയായിരുന്നു ബിപ്ലവ് ദേബ്. സിക്‌സ് പാക് മുഖ്യമന്ത്രിയെയാണ് ബിജെപി ത്രിപുരയ്ക്ക് നല്‍കുന്നത്.


ഒരോ വാര്‍ഡുകളും കേന്ദ്രീകരിച്ചായിരുന്നു ധിയോദറിന്റെ പ്രവര്‍ത്തനം. ത്രിപുരയിലെ ആദിവാസി മേഖലകളില്‍ ബിപ്ലവ് ദേബും ധിയോദറും ചേര്‍ന്ന് ബുത്തുതലത്തില്‍ നടത്തിയ പ്രവര്‍ത്തനവും ആര്‍എസ്എസിന്റെ സംഘാടക പാടവും അസാധ്യമായത് ബിജെപിക്ക് നേടിക്കൊടുക്കുകയായിരുന്നു.


മണിക് സര്‍ക്കാരിന്റെ അഴിമതി രഹിതനായ നേതാവെന്ന പ്രതിച്ഛായയും മറ്റും മറികടന്നാണ് ബിജെപിയുടെ വിജയം.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ