General News

ബിജെപിയുടെ വടക്കു കിഴക്കന്‍ വിജയത്തിനു പിന്നില്‍ ഹേമന്ത് ബിശ്വ ശര്‍മ

Sat, Mar 03, 2018

Arabianewspaper 408
ബിജെപിയുടെ വടക്കു കിഴക്കന്‍ വിജയത്തിനു പിന്നില്‍ ഹേമന്ത് ബിശ്വ ശര്‍മ

ആസാമിലെ കോണ്‍ഗ്രസിന്റെ വളര്‍ന്നു വരുന്ന യുവനേതാക്കളില്‍ പ്രമുഖനായിരുന്നു ഹേമന്ത ബിശ്വ ശര്‍മ. തരുണ്‍ ഗൊഗോയി എന്ന തലമുതിര്‍ന്ന നേതാവിന്റെ അഴിമതി നിറഞ്ഞ ഭരണം ജനങ്ങള്‍ക്ക് മടുത്തുവെന്നും ആസാമില്‍ ഉടച്ചു വാര്‍ക്കല്‍ അനിവാര്യമാണെന്നും കാണിച്ച് ഡെല്‍ഹിക്ക് വണ്ടി കയറിയ ശര്‍മ. രാഹുലിനെ കണ്ട് കാര്യം ധരിപ്പിച്ചു.


കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമദ് പട്ടേല്‍ ഹേമന്ത്ര് ശര്‍മയെ ഇറക്കിവിട്ടു. ശര്‍മ നേരേ പോയത് അധികം അകലയല്ലാത്ത ബിജെപിയുടെ ആസ്ഥനത്തേക്കാണ് . ദേശീയ പ്രസിഡന്റ് അമിത് ഷാ ആസാമിലൊന്നും കാര്യമായി വേരോട്ടം പോലുമില്ലാത്ത ബിജെപിയെ നയിക്കാന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിയിരുന്നു. തന്റെ കൂടെ അസംതൃപ്തരായ ഏതാനും നേതാക്കളെയും കൊണ്ട് ബിജെപിയിലേക്ക് ശര്‍മ ചേക്കേറി.


ഒരു വര്‍ഷ്തതിനുള്ളില്‍ ബിജെപി ആസാം പിടിച്ചടക്കി. ഹേമന്ത് ബിശ്വ ശര്‍മ മുഖ്യമന്ത്രിയാകും എന്നു കരുതിയവരെ അത്ഭുതപ്പെടുത്തി അമിത് ഷാ ആ പണി ഏല്‍പ്പിച്ചത് കേന്ദ്ര മന്ത്രി സര്‍ബാനന്ദ് സൊനോവാളിനെയാണ്.


ഒരിക്കലും ബിജെപിക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമോ മണ്ണോ അല്ലാതിരുന്ന വടക്കു കിഴക്ക് സംസ്ഥാനങ്ങളെ പിടിക്കാന്‍ ഹേമന്ത ശര്‍മയെ അമിത് ഷാ ചുമതലപ്പെടുത്തി. ഇതിനായി എന്‍ഡിഎ എന്ന സംവിധാനത്തിന് പകരം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി എന്ന പേരില്‍ വടക്കു കിഴക്കന്‍ നാഷണല്‍ ഡമോക്രാറ്റിക് അലയന്‍സ് എന്ന വേദി രൂപപ്പെടുത്തി.


ഏഴോളം സംസ്ഥാനങ്ങലിലെ പ്രാദേശിക പാര്‍ട്ടികളെ ഈ വേദിയിലേക്ക് കൊണ്ടു വന്നു. ആസാമിനു പിന്നാലെ അരുണാചല്‍ വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ജനാധിപത്യത്തിനു യോജിക്കാത്ത നടപടികളോടെ പിടിച്ചെടുത്തു. മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ഇതര കക്ഷികളുമായി ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസ് മുകത് ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം ഒരോ മേഖല വഴിയാണ് പിടിച്ചെടുത്തത്.


ആസാം, മണിപ്പൂര്‍, അരുണാചല്‍ എന്നിവടങ്ങളിലെ ബിജെപി വിജയം കണ്ടിട്ടും ഇതര സംസ്ഥാനങ്ങളില്‍ കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിനോ ഇടതു പാര്‍ട്ടികള്‍ക്കോ കഴിഞ്ഞില്ല. ഏഴു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നിലും ഭരണം നടത്തി വരുന്ന ബിജെപിക്ക് ത്രിപുരയും നാഗാലാഡും കൂടി ലഭിച്ചിരിക്കുകയാണ്. മേഘാലയില്‍ സ്വതന്ത്രരെ ഉള്‍പ്പെടുത്തി ഭരണം പിടിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. ഇതോടെ കോണ്‍ഗ്രസ് ഭരണം മിസോറാമില്‍ മാത്രമായി ചുരുങ്ങും.


ബിജെപിക്ക് ഒരു ശതമാനം പോലും വോട്ടില്ലാതിരുന്ന ഇടങ്ങളിലാണ് ഈ വളര്‍ച്ച. മിസോറാമിലും പാര്‍ട്ടിക്ക് 0.4 ശതമാനം വോട്ടുമാത്രമാണ് ഉള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടി ഭരണത്തിലാകുന്നതോടെ ബിജെപിയുടെ ശ്രദ്ധ ഇനി കേരളം ഉള്‍പ്പെടുന്ന തെക്കേ ഇന്ത്യയലിലേക്കാകുമെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ