General News

ഗൗരി ലങ്കേഷ് വധം ; മുഖ്യപ്രതി അറസ്റ്റില്‍

Sat, Mar 03, 2018

Arabianewspaper 244
ഗൗരി ലങ്കേഷ് വധം ;  മുഖ്യപ്രതി അറസ്റ്റില്‍

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഹിന്ദു യുവസേന നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു യുവസേന സ്ഥാപകനായ നവീന്‍ കുമാറിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൊലപ്പെടുത്തിയത്.


അനധികൃതമായി ആയുധം കൈവശതിനും കൊലക്കുറ്റത്തിനും ഇയാളുടെ പേരില്‍ കേസ് എടുത്തു. കഴിഞ്ഞ മാസം 18 ന് ഇയാളെ ആയുധം കൈവശം വെച്ചതിനാണ് അറസ്റ്റിലായത്.


വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചാതായി പോലീസ് പറയുന്നു. നാടന്‍ തോക്കും 15 വെടിയുണ്ടയും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇയാളുടെ കുറ്റസമ്മത മൊഴി മുദ്രവെച്ച കവറില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ സമര്‍പ്പിച്ചു.


ഇയാള്‍ക്ക് സനാതന്‍ സംസ്ഥ, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്ര ഹിന്ദു സംഘടനകളുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുന്നില്‍ വെച്ച് വെടിയേറ്റു മരിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ