General News

ഹോളി ആഘോഷത്തിനിടെ, ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

Sat, Mar 03, 2018

Arabianewspaper 165
ഹോളി ആഘോഷത്തിനിടെ, ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ഇതരസമുദായംഗങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നീരദ് ജാവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍, പെണ്‍കുട്ടികളെ കടന്നു പിടിച്ച് മുഖത്തും ശരിരത്തും നിറപ്പൊടി ചാര്‍ത്തിയതിനെ ചോദ്യം ചെയ്യുന്നതിനിടെ അടിയേറ്റ് ഇയാള്‍ വീഴുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ജാദവിന്റെ കുടുംബാംഗങ്ങളും മറ്റും സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി അടിച്ചു തകര്‍ത്തു. പോലീസ് വാഹനത്തിന് നേരെ കല്ലേറും നടത്തി. സംഭവത്തില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ പേരില്‍ മൂുന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Tags : Rajasthan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ