General News

ത്രിപുരയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്

Sat, Mar 03, 2018

Arabianewspaper 284
ത്രിപുരയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്

ത്രിപുരയില്‍ കാല്‍ നൂറ്റാണ്ടു കാലത്തെ ഇടതു ഭരണത്തിന് അവസാനം കുറിച്ച് ചെങ്കോട്ടയില്‍ കാവിക്കൊടി പറക്കുന്നു. ആദ്യഘട്ട ലീഡ് നിലയില്‍ ഭരണ കക്ഷിയായ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പവും ഇഞ്ചോടിഞ്ച് പോരാട്ടവും ആയിരുന്നു.


എന്നാല്‍, പകുതിയോളം വരുന്ന വനവാസി മേഖലയില്‍ സിപിഎം കോട്ടകളില്‍ കാര്യമായ കോട്ടം വന്നില്ലെങ്കിലും നഗരപ്രദേശങ്ങളില്‍ ബിജെപിയെ സ്വീകരിക്കുന്നതായാണ് ലീഡ് നില പിന്നീട് വെളിപ്പെടുത്തിയത്. ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് ബിജെപി സഖ്യം 41 ഇടത്ത് ബിജെപി മുന്നേറുകയാണ്. സിപിഎം 19 ഇടത്ത് മാത്രമാണ് മുന്നേറുന്നത്.


തലസ്ഥാനമായ അഗര്‍ത്തലയില്‍ പതിനാലിടത്തും ബിജെപി സ്ഥാനാര്‍്തഥികള്‍ മുന്നിട്ടതോടെ ലീഡ് നിലയില്‍ കാര്യമായ വ്യതിയാനം വന്നു. ബിജെപി സഖ്യം ഇതോടെ 36 ഇടത്ത് മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു.


മുഖ്യമന്ത്രി മണിക് സര്‍കാര്‍ തന്റെ സ്വന്തം മണ്ഡലമായ ധന്‍പുരില്‍ ആയിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാണെന്ന വാര്‍ത്തയും ഇതോടെ വന്നു,


എല്ലാ യുവാക്കള്‍ക്കും സ്മാര്‍ട് ഫോണ്‍ പോലുള്ള സൗജന്യങ്ങള്‍ വാഗ്ദാനം നല്‍കിയാണ് ബിജെപി നഗര പ്രദേശങ്ങളെ ചാക്കിട്ടു പിടിച്ചത്. വികസനത്തില്‍ പിന്നിലായ ത്രിപുരയില്‍ വികസന മുന്നേറ്റം നടത്തുമെന്നും പ്രധാനമന്ത്രി മോഡിയും പാര്‍ട്ടി ദേശീയ പ്രസിഡന്റും ഇവിടെ പ്രചാരണങ്ങളില്‍ പറഞ്ഞിരുന്നു.


സിപിഎമ്മിനു വേണ്ടി മണിക് സര്‍ക്കാര്‍ മാത്രമാണ് പ്രചാരണ രംഗത്ത് സജീവമായിരുന്നത്. സംസ്ഥാനത്ത് ക്യാമ്പ് ചെയ്യാന്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പ്രചാരണ രംഗത്ത് കൊണ്ടുവരാന്‍ പോലും ശ്രമം നടത്തിയിരുന്നില്ല.


കഴിഞ്ഞ തവണ പത്ത് സീറ്റുകളില്‍ വിജയിക്കാനായിരുന്ന കോണ്‍ഗ്രസിനെ പ്രചാരണ രംഗത്ത് കണ്ടതേയില്ല. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരേ ഒരു യോഗത്തിലാണ് മത്സരിച്ചത്. ഇതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ചടങ്ങിനായി മാത്രമായാണ് ഉള്ളതെന്നാണ് പൊതുവെയുണ്ടായ പ്രതീതി. നോട്ടയ്ക്കും പിന്നിലാണ് ഇക്കുറി കോണ്‍ഗ്രസിന്റെ സ്ഥാനമെന്നാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ