General News

ത്രിപുരയില്‍ ബിജെപിയുടെ വന്‍ മുന്നേറ്റം, മേഘാലയില്‍ കോണ്‍ഗ്രസ് മുന്നില്‍

Sat, Mar 03, 2018

Arabianewspaper 186
ത്രിപുരയില്‍ ബിജെപിയുടെ വന്‍ മുന്നേറ്റം, മേഘാലയില്‍ കോണ്‍ഗ്രസ് മുന്നില്‍

സംസ്ഥാന നിയമ സഭ തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളില്‍ രണ്ടിടക്ക് ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം ത്രിപുരയിലും നാഗാലാന്‍ഡിലും ആദ്യ ഫലങ്ങള്‍ ബിജെപിക്ക് നേട്ടം ലഭിക്കുന്നതായാണ് സൂചന.


ത്രിപുരയില്‍ സിപഎമ്മും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ ഫലങ്ങള്‍ സൂചന നല്‍കിയതെങ്കിലും തലസ്ഥാനമായ അഗര്‍ത്തലയിലെ പതിനാലിടത്തും മുന്നേറിയതോടെ കേവല ഭൂരിപക്ഷത്തോട് ബിജെപി അടുക്കുന്നതായാണ് റിപ്പോര്‍്ട്ട്


2013 ല്‍ ഒന്നര ശതമാനം വോട്ട് ഷെയര്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് അഞ്ചു വര്‍ഷം കൊണ്ട് 40 ശതമാനത്തിലേക്ക് വോട്ട് ഷെയര്‍ ലഭിക്കാനായത് അഭൂതപൂര്‍മാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍  


സിപിഎമ്മായിരുന്നു തുടക്കത്തില്‍ ലീഡ് ചെയ്തിരുന്നതെങ്കിലും തൊട്ടു പിന്നിലുണ്ടായിരുന്ന ബിജെപി നഗരങ്ങളിലെ വോട്ട് എടുപ്പിലേക്ക് കടന്നതോടെ ലീഡ് നേടുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന സിപിഎം ഭരണത്തിനെതിരെ ശക്തമായ ജനവിധി ഉണ്ടായതാണ് ലീഡു നിലകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി നോട്ടയ്ക്കും പിന്നിലാണ് ഇടംലഭിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇറ്റലിക്കു ഒഴിവുകാലം  ആഘോഷിക്കാന്‍ പോയത് കോണ്‍ഗ്രസ് പരാജയം മുന്‍ കൂട്ടി കണ്ടിട്ടാണെന്ന് പാര്‍ട്ടിക്കുള്ളില്‍ പോലും സംസാരമുണ്ട്.


  

Tags : Meghalaya  Tripura  Nagaland 

Timeline

 

  •  03-03-2018 09:02:13

    മേഘാലയയില്‍ 2013 ല്‍ കോണ്‍ഗ്രസ് 29 സീറ്റിലും യുഡിപി 8 സീറ്റിലും എന്‍പിപി രണ്ട് സീറ്റിലുമാണ് വിജയിച്ചത്. എന്‍സിപി, 2, നോര്‍ത്ത് ഈസ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 1 ഗാരോ നാഷണല്‍ പാര്‍ട്ടി 1 സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു കക്ഷി നില്,. ബിജെപിക്ക് സംസ്ഥാനത്ത് വേരുകളില്ലായിരുന്നു. ഇക്കുറി കോണ്‍ഗ്രസ് 21 ഇടത്തും എന്‍പിപി 16 ഇടത്തും ബിജെപി ഏഴിടത്തും ലീഡ് ചെയ്യുകയാണ്.


  •  03-03-2018 08:50:22

    നാഗാലാന്‍ഡില്‍ ബിജെപി സഖ്യമായ എന്‍ഡിപിപി 25 ഇടത്ത് മുന്നേറുന്നു, നാഗാലാന്‍ഡ് പിപ്പീള്‍സ് പാര്‍ട്ടിക്കാണ് ലീഡ് നിലയില്‍ മേല്‍ക്കൈ 31 ഇടത്ത് എന്‍പിപി മുനേനറുന്നു. കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് മുന്നേറുന്നത്.


  •  03-03-2018 08:49:06

    മേഘാലയയില്‍ കോണ്‍ഗ്രസ് 23 സീറ്റുകളില്‍ മുന്നേറുന്നു, എന്‍പിപി 14 ഇടത്തും ബിജെപി അഞ്ചിടത്തും മുന്നേറുന്നു,. എന്‍പിപിയെയും സ്വതന്ത്രരേയും ചാക്കിടാന്‍ ബിജെപി തയ്യാറെടുക്കുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ