General News

രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ പുതിയ നിയമം- കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Thu, Mar 01, 2018

Arabianewspaper 283
രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ പുതിയ നിയമം

സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ പുതിയ നിയമത്തിന് (ഫ്യജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്‍ 2018) കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കി. ഇവരുടെ എല്ലാ വസ്തുവകകളും പിടിച്ചെടുക്കാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് അഥോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.


100 കോടിയ്ക്ക് മേലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ഈ നിയമം എന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു


ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരയുള്ള നിയമത്തിന്റെ പരിധിയില്‍ പെടുന്ന വിഷയങ്ങളില്‍ പ്രത്യേക കോടതിക്ക് ഇതിനുള്ള അധികാരവും ലഭിക്കും.


ഇവര്‍ രാജ്യത്ത് മടങ്ങിവരുകയും നിയമ നടപടികള്‍ക്ക് വിധേയമാകും വരെ ഇവരുടെ സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്യും.


ബാങ്കുകള്‍ക്ക് ജപ്തിനടപടികള്‍ എളുപ്പമാക്കുന്നതിനും ഈ നിയമം സൗകര്യം നല്‍കുന്നു. ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷനില്‍ ഈ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.


സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ലളിത്, മോഡി, വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചൊക്‌സി തുടങ്ങിയവര്‍ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ ബില്‍,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ