General News

കാര്‍ത്തിക്ക് നെഞ്ചു വേദന, ആശുപത്രിയില്‍, കസ്റ്റഡി അഞ്ചു ദിവസത്തേക്ക് നീട്ടി

Thu, Mar 01, 2018

Arabianewspaper 187
കാര്‍ത്തിക്ക് നെഞ്ചു വേദന, ആശുപത്രിയില്‍, കസ്റ്റഡി അഞ്ചു ദിവസത്തേക്ക് നീട്ടി

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഒരു ദിവസത്തെ കസ്റ്റഡിയിലാണ് കഴിഞ്ഞ ദിവസം കോടതി കാര്‍ത്തിയെ വിട്ടു നല്‍കിയത്. എന്നാല്‍, ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന കാര്‍ത്തി തനിക്ക് അസ്വസ്ഥത തോന്നുന്നതായി പറയുകയും തുടര്‍ന്ന് വിശ്രമം അനുവദിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചതോടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി അറിയിക്കുകയായിരുന്നു.


ഇതിനെ തുടര്‍ന്ന് കാര്‍ത്തി ചിദംബരത്തെ സിബിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ചോദ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി സിബിഐ.


എന്നാല്‍., കാര്‍ത്തി ചിദബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ച സിബിഐക്ക് അടുത്ത അഞ്ചു ദിവസം കൂടി കാര്‍ത്തിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കി ഉത്തരവിട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ