General News

മാണിയുടേത് വര്‍ഗീയ പാര്‍ട്ടി, വരവിനെ എതിര്‍ത്ത് സിപിഐ

Thu, Mar 01, 2018

Arabianewspaper 137
മാണിയുടേത്  വര്‍ഗീയ പാര്‍ട്ടി, വരവിനെ എതിര്‍ത്ത് സിപിഐ

ഇടതു മുന്നണിയില്‍ വര്‍ഗീയ പാര്‍ട്ടികളെ സ്വീകരിക്കില്ലെന്ന് സിപിഐ. മദനിയുമായി ഉണ്ടായ ബന്ധം ഇടതു മുന്നണിയുടെ മതേതര പ്രതിശ്ചായയ്ക്ക് മങ്ങലേല്‍പ്പിച്ചു,


മാണി ഇടതു മുന്നണിയിലേക്ക് വരുന്നത് സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇടവരുത്തുമെന്ന ആശങ്കയും സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


മലപ്പുറത്ത് ആരംഭിച്ച സിപിഐയുടെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍, മാണിയെ കൂട്ടുന്നത് വിപരീത ഫലം ഉണ്ടാക്കും. മുന്നണിയുടെ മതേതര-അഴിമതി വിരുദ്ധ പ്രതിച്ഛായയെ അലട്ടും.


മദനിയും പിജെ ജോസഫും ഇടതുമുന്നണിയില്‍ എത്തിയിട്ടും ന്യുനപക്ഷങ്ങളുടെ വോട്ട് കൂടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു.


ഇടതുമുന്നണിയുടെ മുഖ മുദ്ര മതേതരത്വമാണ്. ഈ നിലപാടിനെ ജനം അംഗീകരിച്ചതാണ്. എല്‍ഡിഎഫില്‍ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുകയാണ് വേണ്ടത്. ഇടതുമുന്നണിയില്‍ എല്ലാ പാര്‍ട്ടികളും തുല്യരാണ്. മുന്നണിയുടെ കെട്ടുറുപ്പ് അംഗബലം കുടുതലുള്ള പാര്‍ട്ടിയുടെ ചുമതലയാണ്. ആര്‍എസ്പിയും ജനതാദളും മുന്നണി വിട്ടത് സീറ്റ് പിടിച്ചെടുത്തതിനാലാണെന്നും സിപിഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags : CPI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ