General News

പിഎന്‍ബി തട്ടിപ്പ് : മെഹുല്‍ ചോക്‌സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Thu, Mar 01, 2018

Arabianewspaper 207
പിഎന്‍ബി തട്ടിപ്പ് :  മെഹുല്‍ ചോക്‌സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും സഹസ്രകോടികള്‍ വെട്ടിച്ച് കടന്നു കളഞ്ഞ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ 1,217 കോടിയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.


1,217 കോടി വിലമതിക്കുന്ന 41 വസ്തുവകകളുടെ ലിസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തു വിട്ടു. പിഎന്‍ബിയില്‍ നിന്നും കോടികള്‍ തട്ടിയ നീരവ് മോഡിയുടെ അമ്മാവനും ഗീതാജ്ഞലി ജ്വലറി ശൃംഖലയുടെ ഉടമയുമാണ് മെഹുല്‍ ചോക്‌സി.


മുംബൈയിലെ പതിനാറോളം ആഡംബര ഫ്‌ളാറ്റുകളും കൊല്‍ക്കത്തയിലെ ഷോപ്പിംഗ് മാള്‍, മഹാരാഷ്ട്ര, തമിഴ് നാട് എന്നിവടങ്ങളിലുള്ള 231 ഏക്കര്‍ ഭൂമി, ഹൈദരാബിലെ തീം പാര്ക്ക് എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.


നീരവ് മോഡിയുടെ പേരിലുള്ള മറ്റൊരു ത്ട്ടിപ്പും പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്ടെത്തിയിരുന്നു. ഇതോടെ നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിയെടുത്തത് 12,622 കോടിയായി മാറി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ