General News

ശുഹൈബ് വധം : ആയുധങ്ങള്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍

Thu, Mar 01, 2018

Arabianewspaper 193
ശുഹൈബ് വധം :  ആയുധങ്ങള്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കൃത്യത്തിനു ശേഷം വാളുകള്‍ ഒളിപ്പിച്ചത് ഇയാളെന്ന് പോലീസ് പറഞ്ഞു,


അയുധം ഒളിപ്പിച്ചതിനും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് സജ്ജയ് എന്നയാള്‍ക്കെതിരെ കേസ് എടുത്തത്. കൊലയാളി സംഘത്തില്‍ പെട്ട ജിതിന്‍ എന്നയാളേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


ശുഹൈബ് വധം സിബിഐക്ക് വിടണമെന്നും കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചൂണ്ടിക്കാട്ടി ശുഹൈബിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണനയിലിരിക്കെയാണ് ആയുധം കണ്ടെടുത്തതും കൂടുതല്‍ പ്രതികളെ പിടികൂടുന്നതും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ