General News

മാണിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസിന് വിജയം

Thu, Mar 01, 2018

Arabianewspaper 186
മാണിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസിന് വിജയം

കേരള കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. പാല മുത്തോലി പഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം നേടാനായത്.


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ് മോള്‍ ജോര്‍ജ് 17 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ സില്‍വി മനോജിനെ പരാജയപ്പെടുത്തിയത്.


ബിജെപി മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ എല്‍ഡിഎഫ് നാലാം സ്ഥാനത്തായി.


സംസഥാനത്ത് നടന്ന തദ്ദേശ സ്വയം ഭരണ ഉപതിരഞ്ഞെടുപ്പുകളില്‍ അതേസമയം,. ഇടതു മുന്നണിക്കാണ് മേല്‍ക്കൈ ലഭിച്ചത്. പതിമൂന്ന് ജില്ലകളില്‍ 19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.


പത്തനം തിട്ടയില്‍ തണ്ണിത്തോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇവിടെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ടിജോ തോമസ് വിജയിച്ചു.


കൊല്ലം ജില്ലയിലെ ഉമ്മന്നൂരിലെ യുഡിഎഫ് വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇവിടെ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥി ബി യു രാധാമണിയാണ് വിജയിച്ചത്. പത്തനം തിട്ട ചെറു കോല്‍ പഞ്ചായത്തിലെ മഞ്ഞപ്രമലയില്‍ കോണ്‍ഗ്രസ് വിജയിച്ചു,. അനി ബിജു യുഡിഎഫ് വാര്‍ഡ് 16 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.


ആലപ്പുഴയില്‍ എഴുപുന്ന പതിനാറാം വാര്‍ഡില്‍ എള്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ജീവനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.


എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശ് പഞ്ചായത്തില്‍ കരിമുകള്‍ നോര്‍ത്ത് വാര്‍ഡ്ും യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ബഷീര്‍ 173 വോട്ടുകള്‍ക്ക് വിജയിച്ചു.


പാലക്കാട് കുലുക്കല്ലൂരില്‍ യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച രാജന്‍ പൂതനായില്‍ എല്‍ഡിഎഫ് സ്ഥാനാര്ത്ഥിയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തായി. തിരുവനന്തപുരത്ത് വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ നൂലിയോട് വാര്‍ഡ് സിപിഎമ്മിവല്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അജികാ കുമാരി 110 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി.

Tags : Congress 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ