General News

ഭീകരവാദത്തിനെതിരായ നീക്കം ഒരു മതത്തിനും എതിരല്ല - അബ്ദുള്ള രാജാവ്

Thu, Mar 01, 2018

Arabianewspaper 238
ഭീകരവാദത്തിനെതിരായ നീക്കം ഒരു മതത്തിനും എതിരല്ല - അബ്ദുള്ള രാജാവ്

ലോകത്ത് ഭീകരവാദത്തിനെതിരായ നീക്കം നടത്തുന്നത് ഒരു മതത്തിനും എതിരല്ലെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുളള രണ്ടാമന്‍,


ഏതെങ്കിലും മതത്തിന് എതിരോ മുസ്ലീംങ്ങള്‍ക്ക് എതിരോ അല്ല. വിദ്വേഷത്തിനും അക്രമത്തിനും എതിരെയാണ് ഇത്. പ്രവാചകനായ മുഹമദ് പഠിപ്പിച്ചത് അനുകമ്പയും മനുഷ്യത്വവും ദയയും ആണ്. ഇത് എന്റെ വിശ്വാസമാണ്, ഈ വിശ്വാസമാണ് എന്റെ മക്കളെ ഞാന്‍ പഠിപ്പിക്കുന്നത്. ലോകത്തെ 180 കോടി മുസ്ലീംങ്ങളുടേയും വിശ്വാസമാണിത്. അബ്ദുള്ള രാജാവ് പറഞ്ഞു.



ഇന്ത്യ സന്ദര്‍ശിക്കുന്ന അബ്ദുള്ള രാജാവ് ന്യുഡെല്‍ഹിയില്‍ ഇസ്ലാമിക പാരമ്പര്യം- മിതവാദത്തേയും ധാരണയേയും പ്രോത്സാഹിപ്പിക്കല്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവയൊണ് ഇങ്ങിനെ പറഞ്ഞത്. മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്നതാണ് എവിടേയും കാണുന്നത്. സമാധാനത്തിനായുള്ള ശ്രമമാണ് ജോര്‍ദ്ദാന്‍ നടത്തുന്നത്. ലോകം ഒരു കുടുംബമാണ്. എല്ലാ രാജ്യങ്ങളിലേയും ജനങ്ങള്‍ ഈ ആശയത്തിന്റെ പ്രചാരണത്തിനായി ശ്രമിക്കണമെന്നും പ്രവാചകന്റെ 41ാം തലമുറയുടെ പ്രതിനിധി കൂടിയായ അബ്ദുള്ള രാജാവ് പറഞ്ഞു.


ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്നിഹിതാനായിരുന്നു. പരിപാടിയിലേക്ക് കാന്തപുരം അബുബക്കര്‍ മുസലിയാരും പങ്കെടുത്തു.


ചൊവ്വാഴ്ച ഇന്ത്യയിലെത്തിയ അബ്ദുള്ളരാജാവിനെ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.


ഇന്ന് ഉച്ചക്കു ശേഷം ഡെല്‍ഹിയിലെ ഹൈദരബാദ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തും.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ